Malankara Daily News
മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32-ാമത് കുടുംബമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു***         സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ***        

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31- മത് ഫാമിലി കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍ 2017 ജൂലായ് 19 മുതല്‍ 22 വരെ

Posted by Sunil Manjinikara on January 29, 2017

 

fc 2017 - 2

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലായ് 19 മുതല്‍ 22 വരെ (ബുധന്‍, ശനി) ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ‘ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍’ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുക, സഭാ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ വരും തലമുറക്ക് പകര്‍ന്ന് കൊടുക്കുന്നതിനും, പഠിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക, സഭാംഗങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വവും, പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്നിങ്ങനെയുള്ള വിവിധങ്ങളായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന ഈ കുടംബസംഗമത്തിന്, കാനഡയിലും അമേരിക്കയിലുമുള്ള ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

പ്രകൃതി മനോഹരവും, ശാന്തസുന്ദരവുമായ പശ്ചാത്തലം, ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന കെട്ടിട സമുച്ചയം, എല്ലാറ്റിലുമുപരി തികഞ്ഞ ആത്മീയ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന വിശാലമായ കോബൌണ്ടും, പരിസരവും തുടങ്ങി, കുടുംബ മേളക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ ഫെസിലിറ്റി എന്നതും എടുത്തു പറയത്തക്ക സവിശേഷതയാണ്.

മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ശാലേം ടിവിയിലൂടെ ക്രിസ്തുവിന്റെ രക്ഷാകര സുവിശേഷം ലോകമെമ്പാടും ഘോഷിക്കുന്ന പ്രഗല്‍ഭ വാഗ്മിയും, പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ, പാറേക്കര, വെരി.റവ.പൗലോസ് കോര്‍ എപ്പിസ്‌ക്കോപ്പാ സെമിനാറിന്റെ മുഖ്യപ്രഭാഷകനായിരിക്കും.

കുടുംബമേളയുടെ സുഗമമായ നടത്തിപ്പിനായി ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ ദൊ മോര്‍ തീത്തോസിന്റെ മേല്‍ നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിശ്വാസികളേവരും, മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും, ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണവും, പരിശ്രമവും, പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും, അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ സഭാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Print Friendly

©2018 Malankara Daily News.