Malankara Daily News
സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,***         യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍***         വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും***         ഗോള്‍ഡന്‍ ട്യൂണ്‍സ് സീസണ്‍ വണ്‍ വിജയികളെ ആദരിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-ാമത് കുടുംബ മേള സമാപിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം***         ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് .***        

ഷിക്കാഗോ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

Posted by Sunil Manjinikara on April 3, 2017

ഷിക്കാഗോ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ കാണുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ ഒന്നിനു ശനിയാഴ്ച സന്ധ്യാ പ്രാര്‍ത്ഥനയും, ധ്യാന യോഗവും ഏപ്രില്‍ ഒമ്പതാംതീയതി ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും, ഓശാന ശുശ്രൂഷകളും ഉണ്ടായിരിക്കും.

ഏപ്രില്‍ 12-നു ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ പെസഹാ കുര്‍ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 14-നു ദുഖവെള്ളിയാഴ്ച രാവിലെ 8.30-നു ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും.

ഏപ്രില്‍ 15-നു ദുഖശനിയാഴ്ച രാവിലെ 9.45-നു വി. കുര്‍ബാന ഉണ്ടായിരിക്കും.

ഏപ്രില്‍ 16-നു ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥന, 9.30-ന് വി. കുര്‍ബാന, ഈസ്റ്റര്‍ ശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കഷ്ടാനുഭവ ആഴ്ച ശുശ്രൂഷയ്ക്ക് വികാരി റവ.ഫാ. ലിജു പോള്‍ നേതൃത്വം നല്കുന്നതാണ്. ഏപ്രില്‍ 8,10,11,13 തീയതികളില്‍ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയുണ്ടായിരിക്കും.

വിശ്വാസികള്‍ ഏവരും നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു അറിയിക്കുന്നു.

getPhoto (1)

Print Friendly

©2017 Malankara Daily News.