Malankara Daily News
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32-ാമത് കുടുംബമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു***         സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ***         മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയില്‍ 2018 ഫെബ്രുവരി 10, 11 തിയതികളില്‍***         പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള (97) നിര്യാതനായി***         വി. സുറിയാനി സഭയുടെ ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ ആരംഭിക്കുന്നു***         വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍***         വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി പുനഃസമര്‍പ്പണവും, കൂദാശയും***         അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ സംയുക്ത വൈദീക ധ്യാനയോഗത്തിനു ന്യൂജേഴ്‌സിയില്‍ തുടക്കം***        

സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

Posted by Sunil Manjinikara on April 7, 2017

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് ദേവാലയത്തില്‍ ഏപ്രില്‍ 7,8(വെള്ളി, ശനി) എന്നീ ദിവസങ്ങളില്‍

 

getPhoto (3)

‘കുടുംബം ദൈവത്തിന്റെ ദാനം’ എന്നതായിരിക്കും, റിട്രീറ്റിലെ പ്രധാന ചിന്താവിഷയം. മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രഗല്‍ഭ സുവിശേഷ പ്രാസംഗികനും, ശാലേം ടിവി പ്രഭാഷകനുമായ, വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ ആത്മീയ വിരുന്നില്‍, ഇടവകയിലും, സമീപ ഇടവകളിലും, നിന്നുമായി നൂറിലധികം വിശ്വാസികള്‍ പങ്കു ചേരും. തലമുറകള്‍ പിന്നിടുന്തോറും, കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യച്യൂതി സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തില്‍, യഥാര്‍ത്ഥ ക്രൈസ്തവ കുടുംബത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് ആത്മീയവും, ഭൗതികവുമായ പുരോഗതി കൈവരിക്കുവാന്‍, ഇത്തരം ആത്മീയ കൂട്ടായ്മയിലൂടെ സാദ്ധ്യമാകുമെന്നുള്ളതിനാല്‍, ഇതിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. തോമസ് കോര അറിയിച്ചു.

വികാരിക്ക് പുറമേ, ശ്രീ.ഷിജു ജോര്‍ജ്(വൈസ് പ്രസിഡന്റ്), ശ്രീ.റോബി തോമസ്(സെക്രട്ടറി), കമ്മറ്റിയംഗങ്ങളായ ബിനോയ് മാത്യു, എല്‍ദൊ ജോണ്‍ ശരത്ത് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി പരിപാടിയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സംയുക്ത സെമിനാറും ഇതിനോടൊപ്പം നടത്തപ്പെടുമെന്നും വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Print Friendly

©2018 Malankara Daily News.