Malankara Daily News
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32-ാമത് കുടുംബമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു***         സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ***         മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയില്‍ 2018 ഫെബ്രുവരി 10, 11 തിയതികളില്‍***         പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള (97) നിര്യാതനായി***         വി. സുറിയാനി സഭയുടെ ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ ആരംഭിക്കുന്നു***        

റെവ.ഫാ. രാജന്‍ പീറ്ററിന്റെ പ്രിയ മാതാവ് മറിയാമ്മ പീറ്റര്‍ ( 84 വയസ്സ് ) നിര്യാതയായി

Posted by Sunil Manjinikara on April 15, 2017

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ന്യൂയോര്‍ക്ക്) പ്രിയ മാതാവും, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ സുവിശേഷ പ്രാസംഗീകനുമായ റവ.ഫാ പീറ്റര്‍ കൈപ്പിള്ളികുഴിയിലിന്റെ സഹധര്‍മ്മിണിയുമായ മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി.
സംസ്കാരം ഏപ്രില്‍ 20-നു വ്യാഴാഴ്ച മാതൃഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.

റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്റ്റാറ്റന്‍ഐലന്റ്, സെന്റ് പീറ്റേഴ്‌സ്- സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാസപ്പെക്വവ, ന്യൂയോര്‍ക്ക്), അഡ്വ. പോള്‍ പീറ്റര്‍ (എറണാകുളം ഹൈക്കോടതി), പരേതനായ അഡ്വ. ബാബു പീറ്റര്‍ എന്നിവരാണ് മക്കള്‍. പരേത കോലഞ്ചേരി പാണ്ടാലില്‍ കുടുംബാംഗമാണ്. സോഫി രാജന്‍ (ന്യൂയോര്‍ക്ക്), ജയ്‌മോള്‍ എന്നിവര്‍ ജാമാതാക്കളും, സഞ്ജു രാജന്‍, രേഷ്മ രാജന്‍, അഭി, യാക്കോബ്, വിശാല്‍, വിഷ്മി എന്നിവര്‍ കൊച്ചുമക്കളുമാണ്. ജോണ്‍ ഏലിയാസ് (ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി) പരേതയുടെ സഹോദരീപുത്രനാണ്. പരേതനായ ജേക്കബ്, ഐസക് (കോലഞ്ചേരി), അന്നമ്മ (വെട്ടിത്തറ), ഏലിയാമ്മ (കൂത്താട്ടുകുളം), സാറാക്കുട്ടി (വേങ്ങൂര്‍) എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Rev. Fr. Rajan Peter – (718) 612-9549 , (718) 761-5267

4455

Print Friendly

©2018 Malankara Daily News.