Malankara Daily News
സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,***         യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍***         വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും***         ഗോള്‍ഡന്‍ ട്യൂണ്‍സ് സീസണ്‍ വണ്‍ വിജയികളെ ആദരിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-ാമത് കുടുംബ മേള സമാപിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം***         ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് .***        

ദിലീപ് ഷോ താരങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം, ന്യൂജേഴ്‌സിയില്‍ മെഗാ ഷോ 2017 മെയ് 28 ന്

Posted by Sunil Manjinikara on April 24, 2017

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളായുളള ധനശേഖരണാര്‍ത്ഥം, ‘ദിലീപ് ഷോ 2017’ മെയ് 28 ന്, ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു

getNewsImages

അമേരിക്കന്‍ മലയാളികള്‍ക്ക് ഇനി മുതല്‍ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. മലയാളത്തിന്റെ പുത്തന്‍ചിരിയുടെ നാദം ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളിയരങ്ങില്‍ മുഴങ്ങുന്നു. അതിനായി ദിലീപ് ഷോയുടെ താരങ്ങള്‍ എല്ലാം എത്തിക്കഴിഞ്ഞതായി യു ജി എം എന്റര്‍ട്രൈനെര്‍സ് അറിയിച്ചു. സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിര്‍ഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്.

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ആണ് ദിലീപ്. മിമിക്രിയുടെ അരങ്ങില്‍നിന്നും മലയാളസിനിമയുടെ വെള്ളത്തിരയിലെത്തിയ ദിലീപ് അവിടെയും ചിരിയുടെ രാജാവായി മാറുകയായിരുന്നു. കലാഭവന്‍ കളരിയില്‍നിന്നും മലയാളത്തിലെത്തിയ ഗോപാലകൃഷ്ണന്‍ സല്ലാപത്തിലൂടെ ജൂനിയര്‍ യേശുദാസായി, പിന്നെ മീശമാധവനായി മലയാളികളുടെ ഉള്ളം കീഴടക്കി.

പാര്‍ശ്വവല്കരിപ്പെടുന്ന അനാഥരുടേയും നിരാലംബരുടേയും വികലാംഗരുടേയും വേദനകളും നിസ്സഹായതയും വെള്ളിത്തിരയിലൂടെ പൊതുസമൂഹത്തിനുമുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ കുഞ്ഞിക്കൂനനും ബിമല്‍കുമാറും സൗണ്ടുതോമയും മുല്ലയും പച്ചകുതിരയിലെ ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരനും ഗ്രാമഫോണിലെ പ്രാരാബ്ദമേറ്റ ചെറുപ്പക്കാരനും കല്യാണരാമനും ഒക്കെയായി ദീലീപ്, നമ്മേ ചിന്തിപ്പിച്ചു… നമ്മേ ചിരിപ്പിച്ചു… കരയിച്ചു…. നമ്മില്‍ ഒരാളായി….
സമയത്തിന്റെ മഹാപ്രവാഹത്തിന്റെ തിരയൊഴുക്കില്‍പ്പെട്ടു ജീവിതം മറക്കുന്ന അമേരിക്കന്‍മലയാളികള്‍ക്കു എല്ലാം മറന്നൊന്നു ചിരിക്കാന്‍ ഇതാ ദിലീപും കൂട്ടുകാരേയും അമേരിക്കന്‍ മണ്ണില്‍…. ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കൂടെ സിനിമയില്‍ തന്റെ നായികയായി കാമുകിയായി ജോഡിയായി ഓരംപറ്റിയിനി കാവ്യമാധവന്‍ കാവ്യാദിലീപായി ചിലങ്കകള്‍കെട്ടി അരങ്ങില്‍ എത്തുന്നു.

ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടി… പണവും ജോലിത്തിരക്കും മത്രമല്ല ജീവിതം, സമയരഥത്തിന്റെ വിസ്മയവേഗമല്ല ജീവിതം. ചിരിക്കാനുള്ള കഴിവ്, ആസ്വദിക്കാനുള്ള കഴിവ്, ആനന്ദിക്കുവാനുള്ള കഴിവ്, മറ്റെല്ലാ കഴിവുകളെപ്പോലെ മനുഷ്യനു ദൈവം തന്നു അനുഗ്രഹിച്ചിട്ടുണ്ട്. നാം മറന്നു പോയ ചുണ്ടിലെ ചിരിയെ വീണ്ടെക്കുവാന്‍ ഇതാ ഒരു അസുലഭവേള… ദിലീപ് ഷോ…

നാദിര്‍ഷയും, ധര്‍മ്മജനും, പിഷാരടിയും ഒക്കെ ഉണ്ട്… കലാഭവന്റെ വേദിയില്‍ മൈക്കിനുമുന്നില്‍ നിന്നു അനുകരണകലയ്ക്കു പുതിയ നിറവുംഭാവും നല്കിയ കൃശഗാത്രനായ ഗോപാലകൃഷ്ണന്‍… മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉതങ്ങളില്‍ വിലസുമ്പോഴും തന്റെ കലാസപര്യയുടെ തട്ടകമായ മിമിക്രിയുടെ വേദിയിലേക്കു വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നു. ജനസാമാന്യത്തിന്റെ നടുവില്‍ ചിരിയുടെ അമിട്ടിനു തിരികൊളുത്താന്‍…
പാഴാക്കരുത് ഈ രസഗുളം…
ഓരോ മലയാളിയും ചിരിക്കൂ…
അത് മറന്നു പോയവര്‍ പോയവര്‍ അറിയാതെ വീണ്ടെടുക്കുവാന്‍ വരൂ…
ദിലീപുണ്ട് അമേരിക്കയില്‍, മലയാളികളെ ചിരിപ്പിക്കാന്‍…
ചിരിക്കാന്‍ പഠിപ്പിക്കാന്‍…
ഇതിനെല്ലാം നേതൃത്വം നല്‍കി നമുക്ക് പ്രിയപ്പെട്ട നാദിര്‍ഷയും. (കടപ്പാട് –  ബിജു കൊട്ടാരക്കര )

—————————————————————————————————————————————–

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളായുളള ധനശേഖരണാര്‍ത്ഥം, 2017 മെയ് 28 ന് , ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘ദിലീപ് ഷോ 2017’ ന്റെ കിക്ക് ഓഫ് മലങ്കര ഭദ്രാസന ആസ്ഥാനത്ത് ഇടവക മെത്രാപ്പൊലീത്താ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പൊലീത്താ തിരുമനസു ഫൊക്കാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെംബറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൂടിയായ ജോയി ഇട്ടന് പ്രഥമ ടിക്കറ്റ് നല്‍കി കൊണ്ട് നിര്‍വഹിച്ച ചടങ്ങില്‍ ഹാസ്യ സാമ്രാട്ടും മലയാള ടിവി ചാനലുകളിലെ നിറസാന്നിധ്യവുമായ രമേശ് പിഷാരടി മുഖ്യാതിഥിയായിരുന്നു.

ഭദ്രാസന സെക്രട്ടറി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ്, റവ. ഫാ. വര്‍ഗീസ് പോള്‍, റവ. ഫാ. ആകാശ് പോള്‍, റവ. ഫാ. ജെറി ജേക്കബ്, ചാണ്ടി തോമസ്(ഭദ്രാസന ട്രഷറര്‍), സിമി ജോസഫ്(ഭദ്രാസന ജോയിന്റ് ട്രഷറര്‍) ജോജി കാവനാല്‍ (ജനറല്‍ കണ്‍വീനര്‍, ദിലീപ് ഷോ),സുനില്‍ മഞ്ഞിനിക്കര (മലങ്കര ടിവി ഡയറക്ടര്‍ )  എന്നിവര്‍ക്ക് പുറമേ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഭദ്രാസനത്തിന്റെ പുരോഗമന പദ്ധതികള്‍ക്കും മറ്റു ജന ക്ഷേമ പ്രവര്‍ത്തന പരിപാടികള്‍ക്കുമായുളള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ സ്‌റ്റേജ് ഷോയുടെ വിജയത്തിനായി ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണമുണ്ടാകണമെന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്താ ഓര്‍മ്മിപ്പിച്ചു.

പ്രമുഖ സിനിമാ താരങ്ങളായ ദിലീപ്, കാവ്യ മാധവന്‍, നമിദ പ്രമോദ്, നാദിര്‍ഷാ തുടങ്ങിയവരോടൊപ്പം, ഹാസ്യ സാമ്രാട്ടായ, രമേശ് പിഷാരടി, ധര്‍മ്മജന്‍ എന്നിങ്ങനെയുളളവരും ഒരുമിച്ച് അണിനിരക്കുന്ന ‘ദിലീപ് ഷോ 2017’ ഇ വര്‍ഷത്തെ ഏറ്റവും മികച്ച സ്‌റ്റേജ് പ്രോഗ്രാമായിരിക്കുമെന്നും  പൊതുജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല പ്രതികരണം ഏറെ സന്തോഷ ജനകമാണെന്നും ജനറല്‍ കണ്‍വീനര്‍ ജോജി കാവനാലും ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫും അറിയിച്ചു.

For more information, Please Contact us : Joji Kavanal 914 409 5385 , Simi Joseph 973 870 1720

Limited seats available.Please reserve your tickets asap Tickets available on

https://eventzter.com/mytickets
www.malankara.com/megashow

Please call for Tickets :-

Joji Kavanal – 910)409 5385

SimiJoseph- 973-870-1720

Joy Ittan- 914-564-1702

George Kuzhiyanjal- 914-886-8158

George Maracheril- 516-395-1672

Thampy Panakkal- 845-667-1550

P.O..Jacob- 914-523-9439

Babu Thumpayil- 917-456-6359

Sleeba- 201-674-2436

Jose Abraham- 718-619-7759

James George- 973-985-8432

Saju Maroth- 973-985-4998

Sunil Manjinikara – 914 434 4158

Chev.Abraham mathew- 973-704-5680

Rev.Fr. Varghese paul- 845-536-0378

Manoj Chattathil- 518-330-2369 ( Albany )

Royal India Grocery and Catering INC116 Broughton Ave, Bloomfield, NJ-07003   Phone: (973) 748-6100

Sitar Palace 38 Orangetown Shopping Center Orangeburg, NY 10962 P: 845-365-0939

17522913_1315977638467739_6257935435165037322_n

ggunnamed

Print Friendly

©2017 Malankara Daily News.