Malankara Daily News
സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,***         യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍***         വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും***         ഗോള്‍ഡന്‍ ട്യൂണ്‍സ് സീസണ്‍ വണ്‍ വിജയികളെ ആദരിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-ാമത് കുടുംബ മേള സമാപിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം***         ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് .***        

ഡെന്‍വര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ അഭി:യല്‍ദോ മോര്‍ തീത്തോസ് തിരുമേനി സന്ദര്‍ശനം നടത്തി

Posted by Sunil Manjinikara on May 6, 2017

ഡെന്‍വര്‍: തീപിടുത്തത്തില്‍ കത്തി നശിച്ച അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലുള്‍പ്പെട്ട ഡെന്‍വര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്  തിരുമേനി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇടവക വികാരി റവ.ഫാ. എല്‍ദോ പൈലിയും തിരുമേനിയോടൊപ്പം ഉണ്ടായിരുന്നു .

അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ഇടവകയ്ക്കു നേരിട്ട ദാരുണ സംഭവത്തില്‍ ഇവടവകയുടെ ദുഖത്തോടൊപ്പം പങ്കുചേരുകയും, സഭാംഗങ്ങള്‍ ഇടവകയുടെ പുനരുദ്ധാരണത്തിനും, ആരാധന ഭംഗംവരാതെ നടത്തുന്നതിനുമായി പ്രാര്‍ത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നു അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.

ഇടവകയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുറന്ന മനസ്സോടെ സഹായ ഹസ്തവുമായി എത്തിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും വികാരി അറിയിച്ചു.

18301178_10155216525342645_9220755376384776883_n

18221874_10155216525382645_5575649274857977523_n

18275076_10155216525547645_1323423314605051375_n 18268543_10155216525627645_3435955166435902543_n 18221571_10155216525502645_2675552821556284627_n 18199261_10155216525722645_3455257502227043857_n 18199242_10155216525457645_6184147978858610559_n

church-2

Print Friendly

©2017 Malankara Daily News.