Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-ാമത് കുടുംബ മേള സമാപിച്ചു

Posted by Sunil Manjinikara on July 26, 2017

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ എലന്‍‌വില്‍ ഹോണേഴ്സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു.
വിശ്വാസ തീഷ്ണതയില്‍ അടിയുറച്ച സഭാവിശ്വാസത്തിന്റേയും ആത്മവിശുദ്ധിയുടേയും മഹത്വം വിളിച്ചോതി തികച്ചും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ കുടുംബമേള പുതുമയാര്‍ന്ന ആശയങ്ങള്‍ കൊണ്ടും, ആത്മീയത നിറഞ്ഞുനിന്ന പ്രോഗ്രാമുകള്‍ കൊണ്ടും ഏറെ സമ്പന്നമായിരുന്നു. ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മേല്‍നോട്ടവും സംഘാടകരുടെ മികച്ച ആസൂത്രണവും കുടുംബ മേളയുടെ വിജയത്തിന് കാരണമായി.
കോണ്‍ഫറന്‍സിന്റെ ആദ്യ ദിനത്തില്‍ നടത്തിയ പ്രതിനിധി സമ്മേളനത്തില്‍ ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും, വളര്‍ച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമവും, പൊതുജന നന്മയും ലക്ഷ്യമാക്കി ആരംഭിക്കുവാനുദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. അന്ത്യോഖ്യാ സിംഹാസനത്തോടും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയോടും, ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ഇടവക മെത്രാപ്പോലീത്തയോടും, മലങ്കരയിലെ എല്ലാ മെത്രാന്മാരോടുമുള്ള സ്നേഹവും, വിധേയത്വവും, കൂറും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന പ്രമേയം വെരി. റവ. ഗീവര്‍ഗീസ് സി തോമസ് കോര്‍ എപ്പിസ്ക്കോപ്പാ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
അഭിവന്ദ്യ ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്താ നിലവിളക്കു കൊളുത്തി കുടുംബമേളയുടെ ഉദ്ഘാടനം നിര്‍‌വ്വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ്ബ് സ്വാഗതമാശംസിച്ചു. അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നും വന്നെത്തിയ നൂറു കണക്കിന് വിശ്വാസികള്‍ നാല് ദിവസം നീണ്ടുനിന്ന കുടുംബ മേളയില്‍ പങ്കെടുത്തു.
“എന്നില്‍ വസിപ്പിന്‍, ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവെങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും – യോഹന്നാന്‍ 15: – 4′-5” എന്ന സെമിനാറിന്റെ ചിന്താവിഷയത്തെ ആസ്പദമാക്കി, പ്രഗത്ഭ വാഗ്മിയും, പ്രശസ്ത സുവിശേഷ പ്രാസംഗികനുമായ വെരി റവ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നടത്തി.
ദൈനംദിന ജീവിതത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടുന്നതിനും സമൂഹ നന്മയ്ക്കും യഥാര്‍ത്ഥ ക്രൈസ്തവ ദൗത്യ പൂര്‍ത്തീകരണത്തിനും ഉതകുന്ന ഫലം കായ്ക്കുന്നവരായി ഓരോരുത്തരും ക്രിസ്തുവില്‍ വസിക്കണമെന്നും, അതിനായി ഏവരും ഒരുങ്ങണമെന്നും ബഹു. അച്ചന്‍ വിശ്വാസികളെ തന്റെ പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചത് വിശ്വാസികളില്‍ ആത്മീയ ഉണര്‍വ്വ് ഉളവാക്കി.
“കാല്‍‌വരിയിലെ ക്രൂശുമരണം” എന്ന വിഷയത്തെ ആസ്പദമാക്കി വെരി. റവ. ജേക്കബ് ചാലിശ്ശേരി കോര്‍ എപ്പിസ്കോപ്പാ നടത്തിയ ധ്യാനവും മാനസാന്തരപ്പെട്ട് നല്ല ഫലങ്ങളെ കായ്ക്കുക എന്ന വിഷയത്തെപ്പറ്റിയുള്ള വിശദമായ ക്ലാസും വിശ്വാസികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കമനീയത നിലനിര്‍ത്തി, മികവുറ്റ രചനകള്‍, സഭാ ചരിത്ര വിവരങ്ങള്‍, വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധയിനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ “മലങ്കര ദീപം 2017” ന്റെ പ്രകാശന കര്‍മ്മവും നടത്തപ്പെട്ടു. കൊടി, വര്‍ണ്ണക്കുട, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ, ചെണ്ട വാദ്യ മേളങ്ങളുടെ താളക്കൊഴുപ്പോടെ, അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടേയും വന്ദ്യ വൈദീകരുടേയും, കൗണ്‍സില്‍ അംഗങ്ങളുടേയും നേതൃത്വത്തില്‍, കുട്ടികളും യുവജനങ്ങളും, സ്തീപുരുഷന്മാരും ഒരുമിച്ച് അണിനിരന്ന്, അടുക്കും ചിട്ടയുമായി നടത്തിയ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര അവിസ്മരണീയമായി.
കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ടയനുസരിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രോഗ്രാമുകള്‍, ധ്യാന യോഗങ്ങള്‍, സെമിനാറുകള്‍, യാമപ്രാര്‍ത്ഥനകള്‍, ചര്‍ച്ചാ വേദികള്‍, വിവിധങ്ങളായ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ക്രമീകരിച്ച ഈ കുടുംബ സംഗമത്തിന് ശനിയാഴ്ച വി. കുര്‍ബ്ബാനയോടെ സമാപനമായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
IMG_9999
20233011_327000097737372_4486229757434207679_o
IMG_0423IMG_9805
IMG_9869IMG_9865 IMG_9964 jjjIMG_9799IMG_9852IMG_0419IMG_9880
Print Friendly

©2019 Malankara Daily News.