Malankara Daily News
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32-ാമത് കുടുംബമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു***         സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ***         മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയില്‍ 2018 ഫെബ്രുവരി 10, 11 തിയതികളില്‍***         പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള (97) നിര്യാതനായി***         വി. സുറിയാനി സഭയുടെ ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ ആരംഭിക്കുന്നു***        

വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും

Posted by Sunil Manjinikara on September 3, 2017

വെസ്റ്റ് നായാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഓഫ് റോക്‌ലാന്റ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും 2017 സെപ്റ്റംബര്‍ 3 ഞായര്‍ മുതല്‍ സെപ്തംബര്‍ 10  ഞായര്‍ വരെ കൊണ്ടാടുന്നു. ഈ അനുഗ്രഹീത പെരുന്നാളിലും നോമ്പാചരണത്തിലും സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നവെന്ന് വികാരി റെവ. ഫാദര്‍ ഗീവര്‍ഗീസ് ചാലിശ്ശേരി അറിയിച്ചു.
സെപ്റ്റംബര്‍ 3 ഞായറാഴ്ച ഇടവക വികാരി റെവ. ഫാദര്‍ ഗീവര്‍ഗീസ് ചാലിശ്ശേരിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 4 മുതല്‍10 വരെ ദിവസവും വൈകീട്ട് 6 മണിക്ക്  സന്ധ്യാ നമസ്കാരവും, 6:30ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലായി റെവ. ഫാദര്‍ എല്‍ദോ പി പി,  വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, റെവ.ഫാ. ജോയല്‍ ജേക്കബ്, റെവ. ഫാദര്‍ ജെറി ജേക്കബ്, റെവ. ഫാദര്‍ വറുഗീസ് പോള്‍, റെവ. ഫാദര്‍ ആകാശ് പോള്‍,  വന്ദ്യ വര്‍ക്കി മുണ്ടക്കല്‍  കോര്‍ എപ്പിസ്‌കോപ്പ എന്നീ വൈദീകര്‍  വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റെവ. ഫാദര്‍ ഗീവര്‍ഗീസ് ചാലിശ്ശേരി (വികാരി & പ്രസിഡന്റ്) 732 272 6966, വന്ദ്യ വര്‍ക്കി മുണ്ടക്കല്‍  കോര്‍ എപ്പിസ്‌കോപ്പ (വൈസ് പ്രസിഡന്റ്) 845 216 9541, ജോണ്‍ പൗലോസ് (സെക്രട്ടറി) 845 664 0643, ജോയ് വര്‍ക്കി (ട്രസ്റ്റി)  ( 201 982 0255.West Nayak Church
എട്ടുനോമ്പ്-_2017നോട്ടീസ്-1 Untitled
Print Friendly

©2018 Malankara Daily News.