Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

സംയുക്ത വൈദീക ധ്യാനയോഗം ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ 19 മുതല്‍ 21 വരെ

Posted by Sunil Manjinikara on October 18, 2017

ANNUAL CLERGY RETREAT 2017

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റേയും നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെയും സംയുക്ത വൈദീക ധ്യാനയോഗം  ന്യൂജേഴ്‌സിയിയിലെ  ഭദ്രാസന ആസ്ഥാനമായ സെന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച്  മലങ്കര അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ്  അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്, ക്‌നാനായ അതിഭദ്രാസന ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് എന്നീ മെത്രാപ്പോലീത്താമാരുടെ  മഹനീയ സാന്നിദ്ധ്യത്തില്‍ 2017 ഒക്ടോബര്‍ 19  വ്യാഴം മുതല്‍ 21 ശനി  വരെ നടത്തപ്പെടുന്നു .

ധ്യാനയോഗത്തിനായുള്ള  എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മലങ്കര  അതിഭദ്രാസന  സെക്രട്ടറി Rev. Fr. Jerry Jacob, MD അറിയിച്ചു.

19 വ്യാഴാഴ്ച  വൈകിട്ട് 4 മണി മുതലുള്ള  റജിസ്ട്രേഷനെത്തുടര്‍ന്ന്  6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ   ആരംഭിക്കുന്ന ധ്യാനയോഗത്തില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷ്യം വഹിക്കുകയും, മലങ്കര അതിഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ  ജോസഫ്.സി.ജോസഫ്  കോര്‍എപ്പിസ്‌കോപ്പ സ്വാഗത പ്രസംഗവും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനയോഗത്തെക്കുറിച്ചുള്ള  വിവരണവും നല്‍കും .തുടര്‍ന്ന്  ഭദ്രാസന കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി Rev.Fr.Renjan Mathew (Dr.) നയിക്കുന്ന   Premarital Counseling guidelines – നെപ്പറ്റിയുള്ള ഡിസ്‌കഷനും നടക്കും.

20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, ഗാനശുശ്രൂഷ എന്നിവയ്ക് ശേഷം  ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ബഹു.വൈദികരെ അഭിസംബോധന ചെയ്യുന്നതായിരിക്കും.  തദനന്തരം   Rev Fr.Thomas Sunil Aenekatt VC യും പ്രസംഗിക്കുന്നതായിരിക്കും . ഉച്ചകഴിഞ്ഞു  ബിസിനസ് മീറ്റിംഗ് , ഗെയിംസ് ആന്‍ഡ് ആക്ടിവിറ്റീസ് എന്നിവക്കുശേഷം ക്‌നാനായ ഭദ്രാസനത്തിലെ വന്ദ്യ റോയ് മാത്യു കോര്‍എപ്പിസ്‌കോപ്പാ നയിക്കുന്ന ധ്യാന പ്രസംഗവും,  വൈകിട്ട് എട്ടു മണിക്ക്  വൈദീകര്‍ക്കുള്ള വിശുദ്ധ കുമ്പസാരവും നടക്കും .

21 ശനിയാഴ്ച  രാവിലെ 8 .30 ന് പ്രഭാത പ്രാര്‍ത്ഥനയും 9 മണിക്ക് വിശുദ്ധ കുര്‍ബാനയും 10.45 am ന് സമാപന സമ്മേളനവും തുടര്‍ന്നുള്ള  സ്നേഹവിരുന്നോടുംകൂടെ  ഈ ത്രൈദിന ധ്യാനയോഗത്തിന്  സമാപനമാകും.

 പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി ഭാഗ്യമോടെ വാണരുളുന്ന അന്ത്യോഖ്യായുടെ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്  അഫ്രേം ദ്വിതീയന്‍  പാത്രിയര്‍ക്കീസ് ബാവായുടെ ഭരണത്തിന്‍ കീഴിലുളള അമേരിക്കന്‍ മലങ്കര –  ക്‌നാനായ യാക്കോബായ അതിഭദ്രാസനങ്ങളിലെ ബഹു.വൈദികര്‍ക്ക്     കൂടിവരുവാന്‍ ഇദംപ്രഥമമായി ഇങ്ങനെയൊരു ധ്യാനയോഗത്തിന് വേദിയൊരുക്കിയത് ഏറ്റവും ശ്‌ളാഘനീയമെന്ന്‌ എടുത്തുപറയേണ്ടിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

Very Rev. Joseph C. Joseph Corepiscopos,Clergy Secretary ( 404) -625-9258,

 Malankara Archdiocesan Council Secretary :- Rev. Fr. Jerry Jacob, MD ( 845) 519-9669  ,

Malankara Archdiocesan Headquarters Whippany, New Jersey : (845) 364-6003

 അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

Print Friendly

©2019 Malankara Daily News.