Malankara Daily News
അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32-ാമത് കുടുംബമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു***         സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ***         മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയില്‍ 2018 ഫെബ്രുവരി 10, 11 തിയതികളില്‍***         പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള (97) നിര്യാതനായി***         വി. സുറിയാനി സഭയുടെ ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ ആരംഭിക്കുന്നു***         വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍***         വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി പുനഃസമര്‍പ്പണവും, കൂദാശയും***        

വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Posted by Sunil Manjinikara on November 3, 2017

 west Nayak
വെസ്റ്റ് നായാക് സൈന്റ്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ .നവംബര്‍ 4, 5 ദിവസങ്ങളില്‍ കൊണ്ടാടപ്പെടുന്നു.  നേര്‍ച്ച കാഴ്ചകളോടെ വന്ന് വിശുദ്ധന്റെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വന്ദ്യ ഗീവര്ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പായും അസ്സോസിയേറ്റ് വികാരി  റവ ഫാ .സൈമണ്‍ ( ഷെറില്‍ ) മത്തായിയും വിശ്വാസികളേവരെയും  ക്ഷണിച്ചുകൊള്ളുന്നു.
നവംബര്‍ നാലാം തീയതി വൈകിട്ട് 6 .30 ന്  സന്ധ്യാ പ്രാര്‍ത്ഥന ,7 മണിക്ക് പ്രഭാഷണം, 8 .30 ന്  ആശിര്‍വാദം തുടര്‍ന്ന് സ്നേഹവിരുന്ന് . നവംബര്‍ 5 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന ,9 .45 ന് വിശുദ്ധ കുര്‍ബാന , 11 .30 ന് പ്രദക്ഷിണം  ആശിര്‍വാദം തുടര്‍ന്ന് സ്നേഹവിരുന്നോടുകൂടി പെരുന്നാളിന് സമാപനം കുറിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്:  വന്ദ്യ  വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍ എപ്പിസ്കോപ്പാ ( വൈസ് പ്രസിഡന്റ് )  845  216 9541,
ജോണ്‍പൗലോസ് ( സെക്രട്ടറി ) 845 664 0643 , ജോയ് വര്‍ക്കി ( ട്രഷറര്‍ ) 845 517 5340
 അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
പരുമല-തിരുമേനി-പെരുന്നാള്-_നോട്ടീസ്_2017
Print Friendly

©2018 Malankara Daily News.