Malankara Daily News
മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള (97) നിര്യാതനായി

Posted by Alias T Varkey on January 12, 2018

Ittan-Pillai-462x680

മൂവാറ്റുപുഴ: ആദ്യ കാലത്തെ പ്രമുഖ ഗവണ്മെന്റ് കോണ്‍‌ട്രാക്ടറും സാമൂഹിക പ്രവര്‍ത്തകനും സഭാ നേതാവുമായ പി.വി. ഇട്ടന്‍ പിള്ള (പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള) ഊരമനയിലെ സ്വവസതിയില്‍ നിര്യാതനായി. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനാണ്. ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ഏലിയാമ്മ പാമ്പാക്കുട കല്ലിടിക്കില്‍ കുടുംബാംഗമായിരുന്നു.

മക്കള്‍: മേരി ഈപ്പന്‍, ഷെവ. ജോര്‍ജ് ഇട്ടന്‍, ജെയിംസ് ഇട്ടന്‍, ജോയി ഇട്ടന്‍ (ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡെയ്‌സി പോള്‍ (എല്ലാവരും ന്യൂയോര്‍ക്ക് വെസ്റ്റ്ചെസ്റ്ററില്‍ താമസിക്കുന്നു).

മരുമക്കള്‍: വെരി റവ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍.

13 കൊച്ചു മക്കളും അവരുടെ ആറു മക്കളും ഉണ്ട്.

സംസ്‌കാരം ജനുവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ പള്ളിയില്‍.

Print Friendly

©2019 Malankara Daily News.