Malankara Daily News
വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍***        

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32-ാമത് കുടുംബമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Posted by Sunil Manjinikara on March 16, 2018

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്ക – കാനഡ മലങ്കര അതിഭദ്രാസനത്തിന്റെ  “ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ് 2018” ന്റെ  ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി. അറിയിച്ചു.
FC - 2018-5
ഈ വര്‍ഷത്തെ കുടുംബമേള പെന്‍സില്‍‌വാനിയയിലെ പോക്കണോസിലുള്ള കലഹാരി റിസോര്‍ട്സ് & കണ്‍വന്‍ഷന്‍ സെന്ററിലാണെന്നുള്ള വിവരം പരസ്യപ്പെടുത്തിയതിനെത്തുടര്‍ന്ന് റിസോര്‍ട്ടിലെ താമസ സൗകര്യങ്ങളില്‍ ഭൂരിഭാഗവും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് അഭൂതപൂര്‍വ്വമായ പ്രതികരണം ജനങ്ങളില്‍ നിന്നുമുണ്ടായത് തങ്ങളുടെ മാതൃസഭയോടുള്ള മാറ്റമില്ലാത്ത പ്രതിബദ്ധതയും, ഈ ഭദ്രാസനത്തിനോടുള്ള കരുതലും, ഇവിടെ നടത്തപ്പെടുന്ന കുടുംബമേള വന്‍വിജയമാക്കിത്തീര്‍ക്കാനുള്ള അഭിനിവേശവുമാണന്നുള്ള കാര്യത്തില്‍ രണ്ടു പക്ഷമില്ല.
2018 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന ഈ കുടുംബ മേളയില്‍ വിഖ്യാത സുവിശേഷ ധ്യാന ഗുരുക്കളായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും, ബഹു. പാറേക്കര പൗലൂസ് കോറെപ്പിസ്കോപ്പായും വിശിഷ്ടാതിഥികളായി എത്തുന്നുവെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചെറുതലമുറയെ അഭിസംബോധന ചെയ്യുവാന്‍ കോപ്റ്റിക് സഭയുടെ പ്രശസ്ത വാഗ്മി റവ. ഫാ. വാസ്‌ക്കന്‍ മോവ്‌സേഷ്യനും പ്രത്യേക അതിഥിയായി എത്തുന്നുവെന്നതും  ഏറെ ശ്രദ്ധിക്കപ്പെടുന്നു. കൂടാതെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും വലിയ ‘വാട്ടര്‍ ഇന്‍ഡോര്‍ പാര്‍ക്ക്’ അമേരിക്കയിലെ ഒരു മുഖ്യ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണെന്നുള്ളതും, കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നവര്‍ക്ക്  അവിടെ സൗജന്യ പ്രവേശനം ഉണ്ടെന്നുള്ളതും  ഈ  വര്‍ഷത്തെ കുടുംബ മേളയ്ക്ക് മാറ്റു കൂട്ടുകയും ചെയ്യും.
കുടുംബമേളയില്‍ സംബന്ധിക്കുവാന്‍ നേരത്തെ റിസോര്‍ട്ടില്‍ എത്തി അവധിക്കാലം വിനോദപരമായി ചെലവിടാനാഗ്രഹിക്കുന്നവര്‍ക്കായി ഡിസ്‌കൗണ്ട് നിരക്കില്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതാണ്. താത്പര്യമുള്ളവര്‍ ഭദ്രാസന ചുമതലക്കാരുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫാമിലി കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്‍ കഴിവതും വേഗം തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത്  താമസ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫോമുകള്‍ www.malankara.com -ല്‍  ലഭ്യമാണ്.
കണ്‍വന്‍ഷന്‍ പ്രൊമോഷന്‍ വീഡിയോ ഈ ലിങ്കില്‍ കാണുക: https://www.youtube.com/watch?v=KFK1v71D8AY
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
Print Friendly

©2018 Malankara Daily News.