Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി

Posted by Sunil Manjinikara on July 13, 2018

 

Malankara Deepam 2018ന്യുയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായതായി ചീഫ് എഡിറ്റര്‍ സിമി ജോസഫ് അറിയിച്ചു

മികവുറ്റതും, അര്‍ത്ഥപൂര്‍ണ്ണവുമായ രചനകള്‍, സഭാ ചരിത്ര വിവരണങ്ങള്‍, വിശിഷ്ട വ്യക്തികളുടെ ആശംസകള്‍ ഒട്ടനവധി കോംപ്ലിമെന്റുകള്‍, മനോഹരങ്ങളായ വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ സവിശേഷതയാര്‍ന്ന ഈ സ്മരണികയുടെ പ്രകാശനകര്‍മ്മം, കുടുംബമേളയുടെ പൊതുസമ്മേളനത്തില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിധ്യത്തില്‍ വിശിഷ്ടാതിഥി, മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിര്‍വ്വഹിക്കും. ഈ വിശിഷ്ട ചടങ്ങിന് മുഖ്യ പ്രഭാഷകരായ വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രസിദ്ധ വാഗ്മി റവ. ഫാ. വാസ്ക്കന്‍ മോവ്‌സേഷ്യന്‍ എന്നിവര്‍ക്ക് പുറമേ, മറ്റനേകം വൈദീകരും പല പ്രഗത്ഭ വ്യക്തികളും നൂറു കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിക്കും

മലങ്കര ദീപം പ്രസിദ്ധീകരണത്തിനായി സണ്‍ഡേ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ എസ്സേ കോമ്പറ്റീഷന് Alaina M John – Junior (St. Peter’s Syrian Orthodox Church, Chicago, IL),Katelyn S Varghese – Senior (St. Mary’s Syrian Orthodox Church, Houston, TX ), ആര്‍ട്ട് കോംപെറ്റീഷന് Simon J Eldo – Junior ( St. Basil’s Syriac Orthodox Church, Boston, MA), Neha Reji – Junior (St. Thomas Syriac Orthodox Church, Austin, TX), എന്നിവരും ഫ്രണ്ട് പേജ് ഡിസൈന്‍ ചെയ്യുന്നതിനായി ഭദ്രാസന അംഗങ്ങളില്‍ നടത്തിയ മത്സരത്തില്‍ ബേസില്‍ കുര്യാക്കോസ് (St. Mary’s Syriac Orthodox Church, Glen Oaks, NY) എന്നിവര്‍ വിജയിച്ചു. വിജയികളെ കുടുംബ മേളയുടെ പൊതുസമ്മേളനത്തില്‍ വച്ച് ആദരിക്കുന്നതാണ്.

നിശ്ചിത സമയത്തില്‍ തന്നെ, വളരെ മനോഹരമായ വിധത്തില്‍ ഈ വര്‍ഷത്തെ മലങ്കര ദീപം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാന്‍ അക്ഷീണശ്രമം നടത്തിയ ചീഫ് എഡിറ്റര്‍ സിമി ജോസഫ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ വെരി. റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പാ, ബിബു ജേക്കബ്, ജോര്‍ജ് കറുത്തേടത്ത്, ബിജു ചെറിയാന്‍, എബി എബ്രഹാം, എല്‍മി പോള്‍, സ്റ്റെയ്‌സി നൈനാന്‍, കോഓര്‍ഡിനേറ്റര്‍മാരായ പി.ഒ. ജോര്‍ജ്, സിജു ജോണ്‍, ഫിലിപ്‌സ് സ്കറിയ, റെജി വര്‍ഗീസ്, ജോസഫ് പുന്നശ്ശേരില്‍, കൗണ്‍സില്‍ പ്രതിനിധികളായ റവ. ഫാ. ആകാശ് പോള്‍, ഏലിയാസ് പുത്തൂക്കാട്ടില്‍ എന്നിവരെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

Print Friendly

©2019 Malankara Daily News.