Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Posted by Sunil Manjinikara on July 13, 2018

yfc 2018 -8 - Copy

വടക്കെ അമേരിക്കയിലെ മലങ്കര യാക്കോബായ സഭയുടെ 32മത് കുടുംബമേള പോക്കനോസിലുള്ള കലഹാരി റിസോര്‍ട്ട് & കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് ജൂലൈ 2528 വരെ നടത്തുന്നതിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് അറിയിച്ചു.

ഈ വര്‍ഷത്തെ കുടുംബമേളയുടെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘ലീവ് എ ലൈഫ് വര്‍ത്തി ഓഫി ദി ലോര്‍ഡ്’ കൊലൊസ്സ്യര്‍ 1:10 എന്നതാണ്. ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാവര്‍ഷവും നടത്തി വരാറുള്ള കുടുംബമേള ഈ വര്‍ഷം വളരെയധികം പുതുമകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും നടത്തുന്നത്. വിവിധ പ്രായക്കാര്‍ക്ക് ഒരു പോലെ ആത്മീയാന്തരീക്ഷത്തിലൂടെ തന്നെ വിനോദത്തിനുള്ള ധാരാളം കാര്യപരിപാടികള്‍ ഒരുക്കിയിട്ടുള്ളതായും കൂടുതലായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകിച്ച് കുടുംബമായി പങ്കെടുക്കുവാനായിട്ടുള്ള രീതിയില്‍ വ്യത്യസ്ത നിറഞ്ഞ പരിപാടികള്‍ സമയബന്ധിതമായിട്ട് തന്നെ ക്രമീകരിച്ചിട്ടുണ്ടെന്നും റവ.ഫാ.ഡോ.ജെറി ജേക്കബ്(സെക്രട്ടറി)അറിയിക്കുകയുണ്ടായി. ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത ധാരാളം കുടുംബങ്ങള്‍ പങ്കെടുക്കുന്നതായും പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ ഇപ്പോഴും കുടുംബമേളയില്‍ പങ്കെടുക്കുവാനായി താത്പര്യം കാണിക്കുന്നതായും ബോബി കുര്യാക്കോസ്(ട്രഷറര്‍) അറിയിച്ചു.

ഈ വര്‍ഷത്തെ കുടുംബമേളയില്‍ മലങ്കര യാക്കോബായ സഭയിലെ ധ്യാനഗുരു എന്നറിയപ്പെടുന്ന അഭി:സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപോലീത്തയും, വേദശാസ്ത്ര പണ്ഡിതനും ദൃശ്യമാധ്യമങ്ങളിലൂടെ സുവിശേഷ ഘോഷണത്തിന് നേതൃത്വം കൊടുത്തു വരുന്ന ഫാ.പൗലൂസ് പാറേക്കര കോറപ്പിസ്‌ക്കോപ്പയും യൂത്തിനായി പ്രത്യേകം പ്രഭാഷകനായി എത്തുന്ന റവ.ഫാ.വാസ്കന്‍ മോവ് സേഷന്‍ തുടങ്ങിയ മഹത് വ്യക്തികളുടെ മഹനീയ അനുഗ്രഹീത സാന്നിധ്യം ഈ കുടുംബമേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

ഈ വര്‍ഷത്തെ കുടുംബമേളയുടെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സായി മുന്നോട്ടു വന്നിരിക്കുന്നത് നടയില്‍ ചാരിറ്റി ഫൗണ്ടേഷനും, അവനീര്‍ സോലൂഷന്‍സ് ഫോര്‍ നേഴ്‌സിംഗ് എഡ്യൂക്കേഷന്‍(പി.എ.) എന്നിവരാണ് കൂടാതെ റാഫിള്‍ ടിക്കറ്റിന്റെ സ്‌പോണ്‍സര്‍ ഷൈലോ റ്റൂഴ്‌സ് ആന്‍ഡ് ട്രാവന്‍സ് ആണ്. റാഫിള്‍ ടിക്കറ്റിന്റെ വന്‍വിജയത്തിനായി എല്ലാവരും സഹകരിച്ച് ആ സംരംഭത്തിനെയും വിജയിപ്പിക്കണമെന്നും അറിയിക്കുകയുണ്ടായി. കുടുംബമേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സുവനീറിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും, ഈ വര്‍ഷത്തെ സ്മരണിക കെട്ടിലും മട്ടിലും വളരെയധികം പുതുമകള്‍ നിറഞ്ഞതായിരിക്കുമെന്നും അതിലും ഉപരി സുവനീറിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച എല്ലാവരോടും ഉള്ള നന്ദിയും സിമി ജോസഫ്(ചീഫ് എഡിറ്റര്‍, മലങ്കരദീപം) പറയുകയുണ്ടായി. ആദ്യമായിട്ടാണ് മലങ്കരദീപത്തിന്റെ ആഭിമുഖ്യത്തില്‍ മത്സരാടിസ്ഥാനത്തിലൂടെ നടത്തിയ വിജയികളായവരുടെ ലേഖനവും കൂടാതെ കവര്‍പേജും തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള പ്രത്യേകതയും പ്രകാശനം ചെയ്യുകയും ചെയ്തു. സമയബന്ധിതമായി കുടുംബമേള നിയന്ത്രിക്കുവാനായി ഈ വര്‍ഷവും റ്റൈം കീപ്പര്‍ പ്രവര്‍ത്തിക്കുന്നതായും അറിയിക്കുകയുണ്ടായി.

32nd AYFC – Subcommittees

General Convener – Fr. Jerry Jacob
Joint Convener – Bobby Kuriakose

1) Facilities:
a.            Jerry Achen
b.            Bobby Kuriakose
c.            Benoy Varghese
d.            Fr,Renjan Mathew

2) Finance:
a.            Bobby Kuriakose
b.            Benoy Varghese

3) Publicity with PRO
a.            Saji Karimpanoor
b.            Geemon George

4) Registration

a.            Fr. Akash Paul
b.            Chandy Thomas
c.            Jeryl – Liaison with youth

5) Program
a.            Thirumeni
b.            Fr. Jerry Jacob

6) Food, refreshments & snacks
a.            James George

7) Promo Video, Printing / Advertising, Promotional Material
a.            Fr. Akash Paul

8) Transportation
a.            Joy Ittan
b.            James George

9) Coordination with Spiritual Organizations
a.            Fr Renjan Mathew

10) Stage
a.            Geemon George
b.            Jeryl Sajumon

11) Time Management
a.            Geemon George
b.            Jeryl Sajumon

12) Choir
a.            Fr Jerry Jacob

13) Holy Qurbono
a.            Fr. Abey Mathew

b.           Fr. Mathai Varkey

14) Cultural Program
a.            Geemon George
b.            Saji John

15) Procession/ (PHOTO SESSION)
a.            Fr. Abey Mathew
b.            Alias George

16) Guests companion
a.            Joy Ittan

17) Nature walk / Campfire / Indoor / Outdoor Activities
a.            Fr. Jerry Jacob
b.            Jeryl (youth)

18) Waterpark Monitors
a.            Chev. CG Varghese

19) Media Cell
a.            Saji John
b.            Geemon George

20) Medical Emergency / First Aid
a.            Appt doctors who are registered
b.            James George

21) Security / Waterpark Monitors
a.            Chev. CG Varghese
b.            Benoy Varghese

22) Delegates Meeting Coordination
a.            Fr.Renjan Mathew
b.            Benoy Varghese

23)  IT Team
a.            Bobby Kuriakose
b.            Alias George
c.            Jeryl Sajumon

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

 

Print Friendly

©2019 Malankara Daily News.