Malankara Daily News
മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും

Posted by Sunil Manjinikara on September 7, 2018

White Plains 2018 Perunnal

 

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാള്‍ സെപ്റ്റംബര്‍ 8 ശനിയാഴ്ച കൊണ്ടാടപ്പെടുന്നു.

 

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാള്‍ സെപ്റ്റംബര്‍ 8 ശനിയാഴ്ച കൊണ്ടാടപ്പെടുന്നു.

ദൈവമാതാവിന്റെ ജനനപെരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ എട്ടാം തീയതി രാവിലെ 8:30ന് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ , മെത്രാപ്പോലീത്തായെ വൈദീകരുടെയും മാനേജിങ് കമ്മിറ്റിയുടെയും നേതൃത്വത്തിലും ഇടവക ജനങ്ങളുടെ സഹകരണത്തിലും ഭക്തിയാദരവോടുകൂടി ദേവാലയത്തിലേക്ക് സ്വീകരിച്ചതിനു ശേഷം അഭി.പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും വന്ദ്യ ഗീവര്ഗീസ് ചട്ടത്തില്‍ , വന്ദ്യ ഐസക് പൈലി എന്നീ കോര്‍ എപ്പിസ്‌ക്കോപ്പാമാരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ്. തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ച വിളമ്പോടും ആശിര്‍വാദത്തോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും.

മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ്  സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക്‌ സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ ഫാ ബിജോ മാത്യു (വികാരി & പ്രസിഡന്റ്) (404) 702 8284,

ഐസക് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) (914) 330 1612,

ലത കോശി (സെക്രട്ടറി) (914) 434 6047,

മഞ്ജു തോമസ് (ജോയിന്റ് സെക്രട്ടറി). (845) 653 ­6533.

ലില്ലി കുഴിയാഞ്ഞാല്‍ (ട്രഷറര്‍) (914) 886 ­8157.

Church Address – 101 Pondfield Road West, Bronxville, NY 10708
GPS Address – St Marys Church of White Plains Bronxville (https://goo.gl/maps/Qs5cmhxBdk22)
www.stmaryswhiteplains.com
www.facebook.com/StMarysJacobiteSyriacOrthodoxChurchOfWhitePlains

 

 

White Plains 2018 Perunnal

Print Friendly

©2019 Malankara Daily News.