Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി

Posted by Sunil Manjinikara on June 13, 2019

WhatsApp Image 2019-06-13 at 8.35.55 AM

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാന ദൈവാലയമായ ന്യൂജേഴ്‌സി , വിപ്പനി സൈന്റ്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ കാവല്‍  പിതാവ് പരിശുദ്ധനായ മോര്‍ അപ്രേം പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക മെത്രപൊലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി പരിശുദ്ധ സഭയുടെ അടിമാലി റീജിയന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ എലിയാസ് മോര്‍ യൂലിയോസ്‌ തിരുമേനിയുടെ മഹനീയ സാന്നിധ്യത്തില്‍ 2019 ജൂണ്‍ 12 ബുധനാഴ്ച 6.45 PM ന് കൊടിയേറ്റം നടത്തി .വികാരി റവ.ഫാദര്‍ വര്‍ഗീസ് പോള്‍, റവ.ഫാദര്‍ ജെറി ജേക്കബ് MD ,റവ.ഫാദര്‍ ഗീവര്ഗീസ് ചാലിശ്ശേരി എന്നിവരും നിരവധി വിശ്വാസികളും പെങ്കെടുത്തു.

കാര്യപരിപാടി: ജൂണ്‍ 13 വ്യഴാഴ്ച 7.00 PM ന് സന്ധ്യ പ്രാര്‍ത്ഥന, 2019 ജൂണ്‍ 14, 7 PM ന് സന്ധ്യ പ്രാര്‍ത്ഥന, വചന ശുശ്രുഷ , ആശിര്‍വാദം – സ്നേഹവിരുന്ന് , 2019 ണ്‍ 15 ശനിയാഴ്ച 8.45 ന് AM ന് – അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍ക്ക് സ്വീകരണം , 8.50 AM ന് പ്രഭാത പ്രാര്‍ത്ഥന.9.30 AM ന് വിശുദ്ധ കുര്‍ബാന ,11.00 AM ന് പ്രദക്ഷണം 11.30 AM ന് ആശിര്‍വാദം , സ്നേഹവിരുന്ന് ,12 noon കൊടിയിറക്ക് .അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

Print Friendly

©2019 Malankara Daily News.