Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

July 11, 2019

 

55555

 

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്‍റെ 2019 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 33ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി കുടുംബ മേളയുടെ വിവിധ ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ കുടുംബമേള ‘ വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകള്‍ സുന്ദരമായ കിടപ്പുമുറികളും  ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡിഎഫ്ഡബ്ല്യു ഹോട്ടലിലാണ് ഒരുക്കിയിരിക്കുന്നത്.

ജൂലൈ 25ന് വൈകിട്ട് 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി കൊടി ഉയര്‍ത്തുന്നതോടുകൂടി മുപ്പത്തിമൂന്നാമതു കുടുംബമേളക്കുള്ള തുടക്കം കുറിക്കും. ‘സമൃദ്ധമായ ജീവന്‍റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  മുഖ്യപ്രഭാഷകന്‍ ആയിരിക്കും.

അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോക്ടര്‍ ഫിലിപ്പ് മാമലാകിസ്  കുടുംബം, വിവാഹം, സ്‌നേഹം, സാങ്കേതിക വിദ്യയുടെ പൊതു കാലഘട്ടത്തില്‍ എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നീ വിഷയങ്ങളെ അധികരിച്ച് 2 ശില്പശാലകള്‍ നയിക്കും.

റവ. ഫാദര്‍ സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആയി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുള്ള മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക യോഗങ്ങള്‍, വിശ്വാസ പ്രഖ്യാപനം, സംഗീതവിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടികള്‍, വിബിഎസ്സിന്‍റെ  ഭാഗമായി ലോഗോലാന്‍ഡിലേക്കുള്ള  പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങള്‍, സ്‌റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. യാമ പ്രാര്‍ത്ഥനകളും വേദപുസ്തക ഗാനങ്ങളുമായി ആത്മീയ നിറവോടെ ജൂലൈ 28 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമ്മേളനം അവസാനിക്കുന്നതാണ്.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഡാളസ് ഡിഎഫ് ഡബ്ല്യു എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന മുഴുവന്‍ ആളുകളെയും  കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തിക്കുന്നതിനായി വിപുലമായ വാഹന സൗകര്യം ക്രമീകരിച്ചതായി  ജോയ് ഇട്ടന്‍, ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി (കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് ഇട്ടന്‍ 914 564 1702, ജയിംസ് ജോര്‍ജ്  973 985 8432).

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ്  യെല്‍ദൊ മോര്‍ തീത്തോസ്  തിരുമേനിയുടെയും അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താമാരുടെയും മഹനീയ കാര്‍മികത്വത്തില്‍ കുടുംബമേളയുടെ സമാപനദിവസം 28ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും 8 മണിക്ക് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കുന്നതാണ് . രാവിലെ 7 മണിമുതല്‍ വിശുദ്ധ കുമ്പസാരത്തിനുള്ള ക്രമീകരണങ്ങളും ചെയ്തതായി  റവ.ഫാ. എബി മാത്യു (കാനഡ), റവ .ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത് എന്നിവര്‍ അറിയിച്ചു (കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. എബി മാത്യു 647 854 2239, ഫാ. മത്തായി വര്‍ക്കി 678 628 5901).

അമേരിക്കയിലെയും കാനഡയിലെയുമുള്ള എല്ലാ ദേവാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ട ഭദ്രാസന പ്രതിനിധി മീറ്റിംഗിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി റവ. ഫാ ഡോ. രഞ്ജന്‍ മാത്യു, ബിനോയ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഭദ്രാസനത്തെ പറ്റിയുള്ള എല്ലാ പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന പ്രതിനിധി മീറ്റിംഗ് കുടുംബമേളയുടെ ആരംഭദിവസം 25ാം തീയതി ഉച്ചയ്ക്ക്  2:00 മണി മുതലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. രഞ്ജന്‍ മാത്യു 469 585 5393, ബിനോയ് വര്‍ഗീസ് 647 284 4150 ).

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി

June 28, 2019

 getPhoto
ന്യൂയോര്‍ക്ക്:  അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്  പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപം 2019  പ്രസിദ്ധീകരണത്തിന് തയ്യാറായതായി ചീഫ് എഡിറ്റര്‍ സിമി ജോസഫ് അറിയിച്ചു.
മികവുറ്റതും, അര്‍ത്ഥപൂര്‍ണ്ണവുമായ രചനകള്‍, സഭാ ചരിത്ര വിവരണങ്ങള്‍, വിശിഷ്ട വ്യക്തികളുടെ  ഒട്ടനവധി കോംപ്ലിമെന്റുകള്‍, മനോഹരങ്ങളായ വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ സവിശേഷതയാര്‍ന്ന ഈ സ്മരണികയുടെ പ്രകാശന കര്‍മ്മം കുടുംബമേളയുടെ പൊതുസമ്മേളനത്തില്‍വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ വിശിഷ്ടാതിഥികളായ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി അങ്കമാലി
ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് തിരുമേനിക്ക് നല്‍കി നിര്‍വ്വഹിക്കും. വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകളും സുന്ദരമായ കിടപ്പുമുറികളും ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡിഎഫ്ഡബ്ല്യു ഹോട്ടലാണ് ഈ വര്‍ഷത്തെ കുടുംബമേളക്കായി ഒരുക്കിയിരിക്കുന്നത്.
മലങ്കര ദീപം പ്രസിദ്ധീകരണത്തിനായി സണ്‍ഡേ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഉപന്യാസ മത്സരത്തിന് അലയ്‌ന മെറിന്‍ ജോണ്‍   ജൂനിയര്‍ (സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ചിക്കാഗോ, ഇല്ലിനോയ്), ജെയ്ക് ജെനു കുരിയന്‍  സീനിയര്‍ (സെന്റ് തോമസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഓസ്റ്റിന്‍, ടെക്‌സസ്), ആര്‍ട്ട് മത്സരത്തിന് ആന്‍ മേരി തോമസ്  ജൂനിയര്‍ (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹ്യൂസ്റ്റണ്‍, ടെക്‌സസ്), സെമണ്‍ ജെ എല്‍ദോ  സീനിയര്‍ (സെന്റ് ബേസില്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബോസ്റ്റണ്‍, മാസച്യുസെറ്റ്‌സ്) എന്നിവരും ഫ്രണ്ട് പേജ് ഡിസെന്‍ ചെയ്യുന്നതിനായി ഭദ്രാസന അംഗങ്ങളില്‍ നടത്തിയ മത്സരത്തില്‍ റിച്ചാര്‍ഡ് കുരുവിളയും (സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ഫിലഡല്‍ഫിയ) വിജയിച്ചു. വിജയികളെ കുടുംബ മേളയുടെ പൊതുസമ്മേളനത്തില്‍വച്ച് ആദരിക്കുന്നതാണ്.
നിശ്ചിത സമയത്തില്‍ തന്നെ, വളരെ മനോഹരമായ വിധത്തില്‍ ഈ വര്‍ഷത്തെ മലങ്കര ദീപം  പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാന്‍ അക്ഷീണശ്രമം നടത്തിയ ചീഫ് എഡിറ്റര്‍ സിമി ജോസഫ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ വെരി. റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പാ, ജോര്‍ജ് കറുത്തേടത്ത്, ബിജു ചെറിയാന്‍, എബി എബ്രഹാം, എല്‍മി പോള്‍, സ്‌റ്റെയ്‌സി നെനാന്‍, കോഓര്‍ഡിനേറ്റര്‍മാരായ പി.ഒ. ജോര്‍ജ്, സിജു ജോണ്‍, ഫിലിപ്‌സ് സ്‌കറിയ, റെജി വര്‍ഗീസ്, ജോസഫ് പുന്നശ്ശേരില്‍, ജോഷി കുര്യന്‍, കൗണ്‍സില്‍ പ്രതിനിധികളായ റവ. ഫാ. ആകാശ് പോള്‍, ഏലിയാസ് പുത്തൂക്കാട്ടില്‍ എന്നിവരെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി പ്രത്യേകം അഭിനന്ദിച്ചു.
റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം

April 5, 2019

 

 

 

 

gggggg

ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തില്‍ സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന മെത്രാപോലീത്തായും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും അദ്ധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ ഏപ്രില്‍ 5 ,6 തീയതികളില്‍  ഇന്നും നാളെയുമായി ( വെള്ളി, ശനി ) ന്യൂജേഴ്സിയിലെ ബര്‍ഗെന്‍ഫീല്‍ഡ് സൈന്റ്റ് മേരീസ് സിറിയന്‍  ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

വിഖ്യാത സുവിശേഷ ധ്യാന ഗുരു അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും .റെവ.ഫാ എബ്രഹാം ഇളയശ്ശേരില്‍ നയിക്കുന്ന ധ്യാന പ്രസംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ധ്യാന യോഗത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് കോറെപ്പിസ്‌കോപ്പായും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പോള്‍ തോട്ടയ്ക്കാടും അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : –
റെവ.ഫാ. ഡോ .പോള്‍ പറമ്പത്ത്‌  – 610 356 2532
ഷിജ ഗീവര്ഗീസ്  – 732 678 7072
രാജു എബ്രഹാം  – 973 449  9676
സുരേഷ് ബേബി  – 732 763 6665
ഷെവലിയാര്‍ സി കെ ജോയ്  – 201 355 6892
അമ്മിണി മാത്യു  – 845 826  2963
Church Address – St. Mary’s Syrian Orthodox Church,
173 North Washington Avenue
Bergenfield, NJ 07621
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും

August 9, 2018

 

8 nombu perunnal 2018

 

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്താറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഇരുപത്തിരണ്ടാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത നയിക്കുന്ന ധ്യാനയോഗവും സെപ്റ്റംബര്‍ 1 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 8 ശനിയാഴ്ച വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 1ാം തീയതി ശനിയാഴ്ച വികാരി റവ ഫാ. ബിജോ മാത്യുവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ പെരുന്നാള്‍ ആരംഭിക്കും. കാലം ചെയ്ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ് പൗലൂസ് ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തിരണ്ടാമത് ദുഖ്‌റോനോ പെരുന്നാള്‍ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേര്‍ച്ച വിളമ്പോടും കൂടെ നടത്തും.

സെപ്തംബര്‍ 2ാം തീയതി ഞായറാഴ്ച മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ ജെറി ജേക്കബ് എം.ഡി.യുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

സെപ്റ്റംബര്‍ 3ാം തീയതി രാവിലെ 9:45 ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, 10 മണിക്ക് പ്രാംരംഭ പ്രാര്‍ത്ഥന, 10:15 ന് സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഗാനാലാപനം. തുടര്‍ന്ന് 10:30 ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി നയിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ധ്യാനയോഗം ആരംഭിക്കുന്നതാണ്. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും യുജനങ്ങള്‍ക്കുമായി ഡീക്കന്‍ അജീഷ് മാത്യുവും ഡോ. മാറ്റ് കുര്യാക്കോസും ചേര്‍ന്ന് നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്. 12:30 ന് ഉച്ചനമസ്ക്കാരം, 12:45 ന് നേര്‍ച്ച ഭക്ഷണത്തിനുശേഷം വീണ്ടും ധ്യാനയോഗങ്ങള്‍ ആരംഭിച്ച് വൈകിട്ട് 4:00 മണിക്ക് വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും ആശിര്‍വാദത്തോടും കൂടി അവസാനിക്കുന്നതുമാണ്.

സെപ്റ്റംബര്‍ 4,5 തീയതികളില്‍ വൈകിട്ട് 6:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനക്ക് ശേഷം 6:45 ന് സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഗാനാലാപനം, 7:00 മണിക്ക് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. 8:00 മണിക്ക് ആശിര്‍വാദത്തോടും നേര്‍ച്ച വിളമ്പോടും കൂടി അവസാനിക്കുന്നതുമാണ്.

സെപ്റ്റംബര്‍ 6 ,7 തീയതികളില്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍നയോടുകൂടി ആരംഭിച്ചു വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനക്ക് ശേഷം 6:45 ന് സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഗാനാലാപനം, 7:00 മണിക്ക് റവ. ഫാ ജേക്കബ് ജോസഫ്, (സെപ്റ്റംബര്‍ 6 ന് ), റവ. ഫാ. ജോസഫ് വര്‍ഗീസ് (സെപ്റ്റംബര്‍ 7 ന് ) എന്നിവര്‍ നയിക്കുന്ന സുവിശേഷ പ്രസംഗങ്ങള്‍ക്കുശേഷം വൈകിട്ട് രാത്രി 8:00 മണിക്ക് ആശിര്‍വാദത്തോടും നേര്‍ച്ച വിളമ്പോടും കൂടി അവസാനിക്കുന്നതുമാണ്.

വി. ദൈവ മാതാവിന്റെ പെരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ 8ാം തീയതി രാവിലെ 8:30ന് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചു ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി. യല്‍ദോ മോര്‍ തീത്തോസ്, മെത്രാപ്പോലീത്തായെ വൈദികരുടെയും മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലും, ഇടവക ജനങ്ങളുടെ സഹകരണത്തിലും, ഭക്തിയാദരവോടുകൂടി ദേവാലയത്തിലേക്ക് സ്വീകരിച്ചതിനുശേഷം അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍, വന്ദ്യ ഐസക് പൈലി എന്നീ കോര്‍ എപ്പിസ്‌ക്കോപ്പാമാരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്. തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ച വിളമ്പോടും ആശിര്‍വാദത്തോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും.

പെരുന്നാള്‍ ഏറ്റവും സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു.

മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ ബിജോ മാത്യു (വികാരി & പ്രസിഡന്റ്) 404 702 8284, ഐസക് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 914 330 1612, ലത കോശി (സെക്രട്ടറി) 914 434 6047, മഞ്ജു തോമസ് (ജോയിന്റ് സെക്രട്ടറി) 845 653 ണ്ട6533, ലില്ലി കുഴിയാഞ്ഞാല്‍ (ട്രഷറര്‍) 914 886 ണ്ട8157.

Church Address: 101 Pondfield Road West, Bronxville, NY 10708
www.stmaryswhiteplains.com
www.facebook.com/StMarysJacobiteSyriacOrthodoxChurchOfWhitePlains

അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍

March 27, 2018

ലോക രക്ഷകനായ ക്രിസ്തുവിന്റെ പീഢാനുഭവങ്ങളെയും കുരിശു മരണത്തേയും രക്ഷാസമൃദ്ധമായ ഉയിര്‍പ്പു പെരുന്നാളിനേയും അനുസ്മരിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മലങ്കര അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ മെത്രാപ്പോലീത്തായും പാത്രിയാര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഡാളസ്സിലും പരിസര ദേശങ്ങളിലുമുള്ള വിവിധ സുറിയാനി ദേവാലയങ്ങളില്‍ നേതൃത്വം നിര്‍വ്വഹിക്കുന്നത്തിന്റെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നതിനോടൊപ്പം ഏവരേയും അനുഗ്രഹം പ്രാപിക്കുവാന്‍ സവിനയം ക്ഷണിക്കുകയും ചെയ്യുന്നു.

പെസഹായും ദുഃഖവെള്ളി ശിശ്രുഷകളും ടെക്‌സസിലെ കാരോള്‍ട്ടന്‍ സെയ്ന്റ് ഇഗ്‌നാത്തിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

പെസഹാ ശിശ്രുഷ 3/28/2018 ( ബുധന്‍) വൈകിട്ട് 6:30ന്
ദുഃഖ വെളളി ശിശ്രുഷ 3/30/2018(വെളളി) രാവിലെ 8:30ന്

St. Ignatius Syrian Orthodox Cathedral, Carrollton, TX
2707 Dove Creek Ln – Carrollton, Dallas, TX 75006

വിശദ വിവരങ്ങള്‍ക്ക്: റവ. ഫാ. എല്‍ദോ പി. പൈലി (വികാരി) 720 4745161

കാല്‍ കഴുകല്‍ ശിശ്രുഷയും ഉയിര്‍പ്പ് പെരുന്നാളും സെയ്ന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടത്തപ്പെടുന്നു.

കാല്‍ കഴുകല്‍ ശിശ്രുഷ 3/29/2018 (വ്യാഴം) 5.30 ുാ
ഉയിര്‍പ്പു പെരുന്നാള്‍ 4/1/2018 (ഞായര്‍) 7.30 മാ

St. Mary’s Syrian Orthodox Church, Carrollton, TX
2112 Old Denton Road – Carrollton, Dallas, TX 75006

വിശദ വിവരങ്ങള്‍ക്ക്: വികാരി വെരി റവ. വി.എം. തോമസ് കോറെപ്പിസ്‌കോപ്പാ 972 983 4956.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.Mor Titus-2013

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 32-ാമത് കുടുംബമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

March 16, 2018

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്ക – കാനഡ മലങ്കര അതിഭദ്രാസനത്തിന്റെ  “ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ് 2018” ന്റെ  ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി. അറിയിച്ചു.
FC - 2018-5
ഈ വര്‍ഷത്തെ കുടുംബമേള പെന്‍സില്‍‌വാനിയയിലെ പോക്കണോസിലുള്ള കലഹാരി റിസോര്‍ട്സ് & കണ്‍വന്‍ഷന്‍ സെന്ററിലാണെന്നുള്ള വിവരം പരസ്യപ്പെടുത്തിയതിനെത്തുടര്‍ന്ന് റിസോര്‍ട്ടിലെ താമസ സൗകര്യങ്ങളില്‍ ഭൂരിഭാഗവും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് അഭൂതപൂര്‍വ്വമായ പ്രതികരണം ജനങ്ങളില്‍ നിന്നുമുണ്ടായത് തങ്ങളുടെ മാതൃസഭയോടുള്ള മാറ്റമില്ലാത്ത പ്രതിബദ്ധതയും, ഈ ഭദ്രാസനത്തിനോടുള്ള കരുതലും, ഇവിടെ നടത്തപ്പെടുന്ന കുടുംബമേള വന്‍വിജയമാക്കിത്തീര്‍ക്കാനുള്ള അഭിനിവേശവുമാണന്നുള്ള കാര്യത്തില്‍ രണ്ടു പക്ഷമില്ല.
2018 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന ഈ കുടുംബ മേളയില്‍ വിഖ്യാത സുവിശേഷ ധ്യാന ഗുരുക്കളായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും, ബഹു. പാറേക്കര പൗലൂസ് കോറെപ്പിസ്കോപ്പായും വിശിഷ്ടാതിഥികളായി എത്തുന്നുവെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചെറുതലമുറയെ അഭിസംബോധന ചെയ്യുവാന്‍ കോപ്റ്റിക് സഭയുടെ പ്രശസ്ത വാഗ്മി റവ. ഫാ. വാസ്‌ക്കന്‍ മോവ്‌സേഷ്യനും പ്രത്യേക അതിഥിയായി എത്തുന്നുവെന്നതും  ഏറെ ശ്രദ്ധിക്കപ്പെടുന്നു. കൂടാതെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും വലിയ ‘വാട്ടര്‍ ഇന്‍ഡോര്‍ പാര്‍ക്ക്’ അമേരിക്കയിലെ ഒരു മുഖ്യ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണെന്നുള്ളതും, കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നവര്‍ക്ക്  അവിടെ സൗജന്യ പ്രവേശനം ഉണ്ടെന്നുള്ളതും  ഈ  വര്‍ഷത്തെ കുടുംബ മേളയ്ക്ക് മാറ്റു കൂട്ടുകയും ചെയ്യും.
കുടുംബമേളയില്‍ സംബന്ധിക്കുവാന്‍ നേരത്തെ റിസോര്‍ട്ടില്‍ എത്തി അവധിക്കാലം വിനോദപരമായി ചെലവിടാനാഗ്രഹിക്കുന്നവര്‍ക്കായി ഡിസ്‌കൗണ്ട് നിരക്കില്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതാണ്. താത്പര്യമുള്ളവര്‍ ഭദ്രാസന ചുമതലക്കാരുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫാമിലി കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്‍ കഴിവതും വേഗം തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത്  താമസ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫോമുകള്‍ www.malankara.com -ല്‍  ലഭ്യമാണ്.
കണ്‍വന്‍ഷന്‍ പ്രൊമോഷന്‍ വീഡിയോ ഈ ലിങ്കില്‍ കാണുക: https://www.youtube.com/watch?v=KFK1v71D8AY
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍: 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ

March 14, 2018

ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തില്‍ സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന മെത്രാപോലീത്തായും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും അദ്ധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ 2018 മാര്‍ച്ച് 16 മുതല്‍ 18 വരെ ന്യൂജേഴ്‌സിയിലെ ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു.

Theme: “Humble yourselves under the migthy hand of God that He may exalt you in due time” (1 Peter 5:6)

അഭി യെല്‍ദൊ മോര്‍ തീത്തോസ് മെത്രാപൊലീത്ത, മംഗളൂര്‍ ഭദ്രാസനാധിപന്‍ അഭി. യാക്കൂബ് മോര്‍ അന്തോണിയോസ് മെത്രപൊലീത്ത, വന്ദ്യ ചട്ടത്തില്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പ, റാവ. ഫാ. എബി മാത്യു (കാനഡ), റവ. ഫാ. പോള്‍ തോട്ടയ്ക്കാട് എന്നിവര്‍ നടത്തുന്ന ധ്യാന പ്രസംഗങ്ങള്‍ ഈ നോമ്പുകാല ധ്യാന യോഗത്തിന്റെ പ്രത്യേകതയാണ്.

ധ്യാന യോഗത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് കോറെപ്പിസ്‌കോപ്പായും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പോള്‍ തോട്ടയ്ക്കാടും അറിയിച്ചു.

മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പ്രാരംഭ പ്രാര്‍ത്ഥനയോടെ സ്വാഗത പ്രസംഗം സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് ഇടത്തറ കോറെപ്പിസ്‌കോപ്പാ നടത്തും. തുടര്‍ന്ന് വെള്ളി ശനി ദിവസങ്ങളിലായി ധ്യാന യോഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഡിസ്കഷന്‍, ക്വിസ്, ഗാനശുശ്രൂഷകള്‍, വിശുദ്ധ കുമ്പസാരം എന്നിവയും, ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി ഉച്ചഭക്ഷണത്തിനു ശേഷം യോഗം സമാപിക്കുന്നതുമായിരിക്കും.

For More Information: Raju Abraham General Secretary St. Paul’s Men’s Fellowship Ph: (973) 449-9676 E-mail: rajua20@gmail.com, Shija Geevarghese, General Secretary, St. Mary’s Women’s League Ph: (732) 678-7072 E-mail: shijaalias@gmail.com.

Organizing Committee
Registration: Chev. Abraham Mathew, Sheela George.
Finance Dr. George Kattakuzhy, Elmy Paul, Chev. CK Joy, Chinnamma Paulose.
Accommodations: Chev. Abraham Mathew, Saju Paulose.
Choir: Shija Geevarghese.
Food, Transportation: Raju Abraham
Invitation, Program: V. Rev. Mathews Edathara Corepiscopos, Rev. Fr. Paul Thotakat, Jessy Peter, Shija Geevarghese, Raju Abraham.
Publictiy: Dr. Jacob Mathew, Fr. Geevarghese Chalisery, Joseph Punnassery, Lucy Paily

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.St Paul's 2017

വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

November 3, 2017

 west Nayak
വെസ്റ്റ് നായാക് സൈന്റ്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്  ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ .നവംബര്‍ 4, 5 ദിവസങ്ങളില്‍ കൊണ്ടാടപ്പെടുന്നു.  നേര്‍ച്ച കാഴ്ചകളോടെ വന്ന് വിശുദ്ധന്റെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വന്ദ്യ ഗീവര്ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പായും അസ്സോസിയേറ്റ് വികാരി  റവ ഫാ .സൈമണ്‍ ( ഷെറില്‍ ) മത്തായിയും വിശ്വാസികളേവരെയും  ക്ഷണിച്ചുകൊള്ളുന്നു.
നവംബര്‍ നാലാം തീയതി വൈകിട്ട് 6 .30 ന്  സന്ധ്യാ പ്രാര്‍ത്ഥന ,7 മണിക്ക് പ്രഭാഷണം, 8 .30 ന്  ആശിര്‍വാദം തുടര്‍ന്ന് സ്നേഹവിരുന്ന് . നവംബര്‍ 5 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന ,9 .45 ന് വിശുദ്ധ കുര്‍ബാന , 11 .30 ന് പ്രദക്ഷിണം  ആശിര്‍വാദം തുടര്‍ന്ന് സ്നേഹവിരുന്നോടുകൂടി പെരുന്നാളിന് സമാപനം കുറിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്:  വന്ദ്യ  വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍ എപ്പിസ്കോപ്പാ ( വൈസ് പ്രസിഡന്റ് )  845  216 9541,
ജോണ്‍പൗലോസ് ( സെക്രട്ടറി ) 845 664 0643 , ജോയ് വര്‍ക്കി ( ട്രഷറര്‍ ) 845 517 5340
 അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
പരുമല-തിരുമേനി-പെരുന്നാള്-_നോട്ടീസ്_2017

യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍

September 29, 2017

-Church
മലങ്കര അതിഭദ്രാസനത്തില്‍ , കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിതമായ ന്യൂയോര്‍ക്ക്  മസ്സാപെക്വ സെന്റ്‌  പീറ്റേഴ്‌സ്  & സെന്റ്‌  പോള്‍സ്  സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധന്റെ 332-ാമത് ഓര്‍മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ആഘോഷിക്കുന്നു.  അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി യല്‍ദോ ബാവായുടെ ഓര്‍മ്മപെരുന്നാളിന്‌ മുഖ്യ കാര്മികത്വം വഹിക്കും. സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകിട്ട് 6 .30 pm ന് പതാക ഉയര്‍ത്തപ്പെടുന്നതും  ,6 .45 ന് നടത്തുന്ന സന്ധ്യാ പ്രാര്‍ഥനക്കുശേഷം 7.45 ന് വിശ്വാസികള്‍ക്ക്  തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. 8 pm ന്  Rev.Fr. Jose Parathodathil  നടത്തുന്ന വചനശുശ്രൂഷക്ക് ശേഷം 9 pm ന് ഡിന്നറോടുകൂടി ശനിയാഴ്ചത്തെ ശിശ്രുഷകള്‍ അവസാനിക്കും
ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 8 .45 ന്  അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയെ ഇടവക വികാരി റവ.ഫാദര്‍ രാജന്‍ പീറ്ററിന്‍റെയും വന്ദ്യ ഐസക് പൈലി കോര്‍എപ്പിസ്‌­കോപ്പയുടെയും മറ്റു വന്ദ്യ വൈദീകരുടെയും, ശെമ്മാശന്മാരുടെയും
നേതൃത്വത്തില്‍ ഇടവക ജനങ്ങളും ചേര്‍ന്ന്  ഭക്ത്യാദരപൂര്‍വ്വം വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നതായിരിക്കും. അതെ തുടര്‍ന്ന് 9:30 നു പ്രഭാത നമസ്കാരവും, 9:45നു അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ  പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നതാണ്.തുടര്‍ന്ന്  നടക്കുന്ന പ്രദിക്ഷണത്തിനു ശേഷം , വിശ്വാസികള്‍ക്ക്  തിരുശേഷിപ്പ്  മുത്തുന്നതിനായിട്ടുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക്  12 pm ന്   ആശീര്‍വാദത്തെത്തുടര്‍ന്ന് സ്‌നേഹവിരുന്നോടെ  ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും.
പെരുന്നാള്‍ ഏറ്റവും സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു.
മഹാ പരിശുദ്ധനായ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ മസ്സാപെക്വ സെന്റ്‌  പീറ്റേഴ്‌സ്  & സെന്റ്‌  പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലേക്ക് വിശ്വാസികളെ സാദരം ക്ഷണിച്ചു കൊള്ളുന്നു.അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
Perunnal 2017 , NY

ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ് സിറിയക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

May 4, 2017

ബെഥനി, ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ് സിറിയക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍
ഏപ്രില്‍ മുപ്പതിനു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി ഫാദര്‍ ബിനു തോമസ് കൊടിയുര്‍ത്തിയതോടെ ഈ വര്‍ഷത്തെ പെരുന്നാളിനു തുടക്കമായി.  മെയ് 5, 6, 7 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്ന പെരുന്നാളില്‍ ഭദ്രാസന മെത്രാപോലീത്താ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മികത്ത്വം വഹിക്കുന്നതാണ്.

മെയ് അഞ്ചിനു വെള്ളിയാഴ്ച്ച വൈകുന്നേരം 6:30-നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം റവ. ഫാദര്‍ കുര്യന്‍ പുതുകയിലെന്റെ സുവിശേഷപ്രസംഗം ഉണ്ടായിരിക്കുന്നതാണ്. മെയ് 6 -നു ശനിയാഴ്ച വൈകുന്നേരം 6:30-നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം റവ. ഫാദര്‍ ജോസഫ് കുര്യന്‍ (ഡാളസ്), എല്‍ദോ മാത്യു (ഡാളസ്) എന്നിവര്‍ സുവിശേഷപ്രസംഗം നടത്തും. തുടര്‍ന്ന് നേര്‍ച്ചവിളമ്പ്് നടത്തും.

മെയ് 8 ഞായാഴ്ച രാവിലെ 8:45 -നു പ്രഭാത പ്രാര്‍ത്ഥനയും 9:30 -നു ആരംഭിക്കുന്ന വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനക്ക് അഭിവന്ദ്യ തീത്തോസ് തിരുമേനി നേതൃത്വം നല്‍കും. കുര്‍ബാനയ്ക്കു ശേഷം റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. വികാരിക്കു പുറമേ ഇടവക സെക്രട്ടറി ശ്രീ. ജോവിന്‍മത്തായിയുടെയും ട്രസ്റ്റീ നിബു മാത|വിന്റേയും മറ്റ് കമ്മറ്റി അംഗങ്ങളുടേയും നേത്ര്യ്ത്വത്തില്‍ പെരൂന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷത്തേ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് വര്‍ക്കി പോളിന്റേയേയും റെജി വര്‍ഗീസിന്റേയും കുടുംബാഗംങ്ങളും മറ്റു ഇടവകാഗംങ്ങളുമാണ്.

ഈ വര്‍ഷത്തെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ജാതി മത സഭാ ഭേദമെന്യെ എവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മറ്റി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://www.facebook.com/St.GeorgeSyriacOrthodoxChurch.Bethany.Oklahoma/

 

Newsimg2_4363390

Newsimg3_21365105

ന്യൂയോര്‍ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍

May 4, 2017

Perunnal 2017
ന്യൂയോര്‍ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ഈ വര്‍ഷവും മെയ് മാസം 7, ഞായറാഴ്ച ആചരിക്കപ്പെടുന്നു.  അന്നേ ദിവസം ക്‌നാനായ ഭദ്രാസന ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്ബാനയും, പ്രദിക്ഷണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

വൈറ്റ് പ്ലെയിന്‍സ് സെന്റ്മേരീസ് ദേവാലയത്തിന്റെ ഒരു ത്രോണോസ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പുണ്യവാന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു ഏവരും പെരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് താല്പര്യപ്പെടുന്നു.

Gheevarughese Chattathil Corepiscopos (Vicar)

Fr. Jerry Jacob (Associate Vicar)

Schedule

8:45am  – Morning Prayer

9:30am  – Holy Tri-mass (Mooninmel Qurbono)

Chief Celebrant – H.E. Ayub Mor Silvanos, (Archbishop of Knanaya Syriac Archdiocese for America, Canada and Europe)

11:00am – Procession & Benediction

For Information: 

 

Very Rev. Gheevarughese Chattathil,  ( Vicar ) – (518) 928-6261

Rev. Fr. Jerry Jacob, (Associate Vicar) – (845) 519-9669

Jeffy Thomas, Vice President – (914) 439-0991

Bobby Kuriakose, Secretary (201) 256-1426

Issac Varghese, Treasurer (914) 330-1612

Baiju Varghese, Jt. Secretary – (914) 349-1559

http://www.stmaryswhiteplains.com/                  

  222

അമേരിക്കന്‍ മലങ്കര 31-മത് ഫാലിമി കോണ്‍ഫറന്‍സ് വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.

April 20, 2017

 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോന്നേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച്, നടത്തുന്നതിനായി, ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ മേല്‍നോട്ടത്തില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍, വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

സാജു പൗലോസ് മാരോത്ത് ജനറല്‍ കണ്‍വീനറായും, ഷെവലിയര്‍ അബ്രഹാം മാത്യു, ജോണ്‍ തോമസ്(രജിസ്‌ട്രേഷന്‍), ചാണ്ടി തോമസ്, സിമി ജോസഫ്(ഫൈനാന്‍സ്, ഫെസിലിറ്റി), റവ.ഫാ.എബി മാത്യു, റവ.ഫാ.ജോര്‍ജ് അബ്രഹാം, റവ.ഫാ.സാക്ക് വര്‍ഗീസ്(പ്രൊസഷെന്‍, കോണ്‍ഫറന്‍സ് ഷെഡ്യൂള്‍), റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ്(ഗായകസംഘം), റവ.ഫാ.വര്‍ഗീസ് പോള്‍(വി.കുര്‍ബ്ബാന).

ജോജി കാവനാല്‍(കള്‍ച്ചറല്‍ പ്രോഗ്രാം, സൗണ്ട് സിസ്റ്റം), ഷെവലിയര്‍ സി.ജി.വര്‍ഗീസ്, ബിനോയ് വര്‍ഗീസ്(സെക്യൂരിറ്റി), പി.ഓ.ജോര്‍ജ്(സ്‌പോര്‍ട്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഷെറിന്‍ മത്തായി(ടൈം മാനേജ്‌മെന്റ്), അച്ചു ഫിലിപ്പോസ്, ജോര്‍ജ് കറുത്തേടത്ത്(പബ്ലിസിറ്റി) എന്നിവര്‍ സബ്കമ്മറ്റി കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിച്ചുവരുന്നു.

പ്രകൃതിമനോഹരവും, ശാന്തസുന്ദരവുമായ പശ്ചാത്തലം, ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന കെട്ടിട സമുച്ചയം, വിശാലമായ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍, എല്ലാറ്റിലുമുപരി തികഞ്ഞ ആത്മീയ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന വിശാലമായ കോബൗണ്ടും, പരിസരവും തുടങ്ങി, കുടുംബമേളയ്ക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ ഫെസിലിറ്റിയെന്നതും എടുത്തു പറയത്തക്ക സവിശേഷതയാണ്.

മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ദൃശ്യ മാദ്ധ്യമങ്ങളിലൂടെ, ക്രൈസ്തവ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന പ്രഗല്‍ഭ വാഗ്മിയും, പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ, പാറേക്കര വെരി.റവ.പൗലോസ് കോര്‍ എപ്പിസ്‌ക്കോപ്പാ ഈ വര്‍ഷത്തെ മുഖ്യ പ്രഭാഷകനായിരിക്കുമെന്നതും, ഏറെ ആകര്‍ഷണീയമാണ്.
അമേരിക്കയിലേയും കാനഡയിലേയും, വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഭാവിശ്വാസികള്‍ സംബന്ധിക്കുന്ന ഈ കുടുംബസംഗമം വന്‍ വിജയമാക്കി തീര്‍ക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഈ വര്‍ഷം ഒരുക്കുന്നതെന്നും, ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്ന സഹകരണവും, പിന്‍തുണയും, വളരെയേറെ ആശാവഹമാണെന്നും, ജനറല്‍ കണ്‍വീനര്‍ ശ്രീ സാജു പൗലോസ് മാരോത്ത് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

fc 2017 - 2

getPhoto

അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ കുവൈറ്റ് അബ്ബാസിയ ശല്മോ ഹാളില്‍ നടത്തപ്പെട്ട “പെസഹാ ശിശ്രുഷ”

April 12, 2017

അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്  തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ കുവൈറ്റ് അബ്ബാസിയ ശല്മോ ഹാളില്‍ നടത്തപ്പെട്ട “പെസഹാ ശിശ്രുഷ”

 

17855360_1513527308720167_6323279476569210912_o

17918008_1513526068720291_5725797031097448991_o 17917285_1513512672054964_1158994383922654968_o 17880643_1513526935386871_9133148028325414387_o 17880598_1513512235388341_2744748762140265749_o 17855551_1513527425386822_531228991244717183_o

17545331_1513512648721633_5112587624880133363_o 17855360_1513527308720167_6323279476569210912_o

ലോസ് ആഞ്ചലസ് സെന്റ് മേരീസ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് അഭി: മോര്‍ അപ്രേം മാത്യൂസ് മുഖ്യ കാര്‍മികത്വം വഹിക്കും.

April 7, 2017

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ് ആഞ്ചലസ് സെന്റ് മേരീസ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. വെരി.റവ.സാബു തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.കുരിയന്‍ പുതുകയില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

ഏപ്രില്‍ 9(ഞായര്‍) ഊശാന ശുശ്രൂഷ രാവിലെ 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ തുടങ്ങും. തുടര്‍ന്ന് വി.കുര്‍ബ്ബാനയും, ഊശാനയുടെ പ്രത്യേക ശുശ്രൂഷകളും നടക്കും. വൈകീട്ട് 6 മണിക്ക് ‘വാദേദല്‍മിനോ’ ശുശ്രൂഷയും അഭിവന്ദ്യ മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ നടത്തപ്പെടും.
ഏപ്രല് 12(ബുധന്‍) വൈകീട്ട് 4 മുതല്‍ 6 വരെ വി.കുമ്പസാരവും, തുടര്‍ന്ന് പെസഹായുടെ ശുശ്രൂഷകളും നടക്കും.

ഏപ്രില്‍ 14(വെള്ളി) രാവിലെ 9 മണിക്ക് ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക പ്രാര്‍ത്ഥന ആരംഭിക്കും.

15ന്(ദുഃഖ ശനി) രാവിലെ 11 മണിക്ക് വി.കുര്‍ബാനയും 16ന്(ഈസ്റ്റര്‍) ദിനത്തില്‍ രാവിലെ 5 മണിക്ക് ഈസ്റ്റര്‍ സര്‍വ്വീസും, തുടര്‍ന്ന് വി.കുര്‍ബ്ബാന അര്‍പ്പണവും നടക്കും.

ഹാശാ ആഴ്ചയുടെ ഈ ദിവസങ്ങളില്‍ ഒരുക്കത്തോടും സത്യ അനുതാപത്തോടും കൂടി വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വെരി.റവ.സാബു തോമസ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

 

MorAphremMathew3

17835159_10210942095524975_6997378778214518016_o

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയമായി.

April 1, 2017

unnamed

 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ് മാര്‍ച്ച് 25(ശനി)  അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.

വി.കുര്‍ബ്ബാനാനന്തരം നടത്തിയ യോഗത്തില്‍ വികാരി. വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ സ്വാഗതമാശംസിച്ചു. ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ‘ഫോണേഴ്‌സ് ഹെവന്‍’ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബ മേളയില്‍ ഇടവകയില്‍ നിന്നും പരമാവധി അംഗങ്ങള്‍ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ച് ബ: കോര്‍ എപ്പിസ്‌ക്കോപ്പാ തന്റെ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
സഭാംഗങ്ങളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുക, സഭാവിശ്വാസാചാരാനുഷ്ഠാനങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനും, പഠിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക, എല്ലാറ്റിലുമുപരി അംഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും, പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി നടത്തപ്പെടുന്ന ഈ കുടുംബസംഗമത്തിന്റെ പ്രധാന്യത്തെകുറിച്ച് അഭിവന്ദ്യ മെത്രാപോലീത്താ ആമുഖ പ്രസംഗത്തില്‍ വിവരിക്കുകയുണ്ടായി.
തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തി, ചിട്ടയാര്‍ന്ന പ്രോഗ്രാമിലൂടെ നടത്തപ്പെടുന്ന കുടുംബമേളയുടെ വിജയത്തിനായി ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും, മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, പ്രഗല്‍ഭ വാഗ്മിയുമായ വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ മുഖ്യ പ്രഭാഷകനായിരിക്കുമെന്നത് ഈ വര്‍ഷത്തെ പ്രത്യേകത കൂടിയാണെന്നും ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ് ചാലിശ്ശേരി ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി നാളിതുവരെയുളള ക്രമീകരണങ്ങളെ സംബന്ധിച്ച് ജനറല്‍ കണ്‍വീനര്‍ ശ്രീ. സാജു പൗലോസ് മാരോത്ത് യോഗത്തെ ധരിപ്പിച്ചു. ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇതിനോടകം ലഭിച്ചിട്ടുള്ള ആവേശകരമായ സഹകരണം പ്രതീക്ഷാവര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭദ്രാസന കൗണ്‍ണ്‍സില്‍ മെംബര്‍ ശ്രീ.ജോജി കാവനാല്‍, ശ്രീ.സാജു പൗലോസ് (മുന്‍ ഭദ്രാസനട്രഷറര്‍), ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ശ്രീ. സുനില്‍ മഞ്ഞിനിക്കര(മലങ്കര ടി.വി.ഡയറക്ടര്‍) എന്നിവരും സന്നിഹിതരായിരുന്നു. ഇടവകയിലെ ഇരുപതിലധികം കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ശ്രീ.ബോബി കുര്യാക്കോസ്(ചര്‍ച്ച് സെക്രട്ടറി), ശ്രീ.ഐസക്ക് വര്‍ഗീസ്(ട്രഷറര്‍) എന്നിവര്‍ കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റവ.ഫാ.ജെറി ജേക്കബ്ബ്(അസോസിയേറ്റ് വികാര്‍, സെന്റ് മേരീസ് ചര്‍ച്ച്) നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

unnamed (1)

 

റവ. ഡീക്കന്‍ അനീഷ് സ്കറിയ തേലപ്പിള്ളില്‍ ശംശോനോ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

April 1, 2017

getPhoto
ന്യൂജേഴ്‌സി: ചിക്കാഗോ സെറ്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ തേലപ്പിള്ളില്‍ ബഹു: അനീഷ് സ്കറിയ ശെമ്മാശ്ശനു പൂര്‍ണ്ണ ശെമ്മാശ്ശ പട്ടം അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയാല്‍ ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ച് നല്‍കപ്പെട്ടു.

ബഹു: ശെമ്മാശ്ശന്‍ ന്യുയോര്‍ക്ക് സെന്റ് വ്‌ളാഡിമീര്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സ് ഇന്‍ ഡിവിനിറ്റി ബിരുദവും ചിക്കാഗോ ട്രിനിറ്റി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സും എടുത്തിട്ടുള്ളതാണു. ബഹു: ശെമ്മാശ്ശന്‍ ക്ലിനിക്കല്‍ പസ്റ്ററല്‍ കെയര്‍ ഡിപ്ലോമ എടുത്തിട്ടുള്ളതും നാഷനല്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ചാപ്ലിയനും ആണ്. ഇപ്പോള്‍ ശെമ്മാശ്ശന്‍ ഹ്യൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലില്‍ സ്റ്റാഫ് ചാപ്ലിയന്‍ ആയി ജോലി ചെയ്യുന്നു.

ബഹു: ശെമ്മാശ്ശന്‍ ചിക്കാഗോ സെറ്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പയുടെ മകനാണ്. ബഹു:ശെമ്മാശ്ശന്റെ സ്ഥാനലബ്ധിയില്‍ ഇടവകയുടെ ആസംസകള്‍ സെക്രട്ടറി ജയ്‌സണ്‍ ജോണ്‍ അറിയിച്ചു.

MSOSSA-MALANKARA SYRIAN ORTHODOX SUNDAY SCHOOL ASSOCIATION 2016 10th Grade Central Exam Report

January 31, 2017

 

234

2016 10th Grade Central Exam Report

The tenth-grade exam was conducted on Sunday, November 13, 2016 at predetermined centers within the Archdiocese. Proctor services were arranged with the help of several Sunday school teachers, and volunteers. The format of the central exam of 2016 was well received by teachers and students. Special mention to our beloved Archbishop, His Eminence Mor Titus Yeldho, Sunday School Vice-President Rev. Fr. Saji Markose, Sunday School Director Cmdr. George Korath, 2016 CEP Director Rev. Fr. Martin Babu, and all 2016 Sunday school Board for taking time to prepare, review the question booklet, distribute and conduct exam in each region without any delay. Answer sheets were evaluated at our Aramana, special thanks to Rev. Dn. Vivek Alex, Chev. Babu Jacob, and Mrs. Sheela George for helping with the evaluation along with headmasters, teachers, and volunteers from various churches in New York, New Jersey and Philadelphia who assisted with the evaluation and tabulation of the answer sheets. Results were published ahead of the target date. A thorough analysis of the exam and results were done. 80 students from various churches in this Archdiocese in North America and Canada took the two hours long centralized exam that was proctored on the same day. Congrats to all students successfully passing the exam. This year we achieved 87.5% pass rate, and two students achieved the first rank this year. Special thanks goes to all the headmasters/headmistress, teachers, parents and students for making this year’s exam a great success. We humbly request prayers, cooperation and support of all parents, students, and teachers for our Sunday School.
1st Rank: Ivin Able-93, St. Peter’s Syriac Orthodox Church, Mississauga, Canada-Region 5
1st Rank: Mahima Varghese-93, St. Peter’s Jacobite Syrian Orthodox Church, Phoenix, AZ – Region 4
2nd Rank: Jilsy Punnasseril-92, St. Peter’s Syriac Orthodox Church, Mississauga, Canada- Region 5
3rd Rank: Jacob Thomas-87 St. Ignatius Syrian Orthodox Cathedral, Carrollton, TX- Region 4

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31- മത് ഫാമിലി കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍ 2017 ജൂലായ് 19 മുതല്‍ 22 വരെ

January 29, 2017

 

fc 2017 - 2

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലായ് 19 മുതല്‍ 22 വരെ (ബുധന്‍, ശനി) ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ‘ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍’ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുക, സഭാ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ വരും തലമുറക്ക് പകര്‍ന്ന് കൊടുക്കുന്നതിനും, പഠിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക, സഭാംഗങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വവും, പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്നിങ്ങനെയുള്ള വിവിധങ്ങളായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന ഈ കുടംബസംഗമത്തിന്, കാനഡയിലും അമേരിക്കയിലുമുള്ള ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

പ്രകൃതി മനോഹരവും, ശാന്തസുന്ദരവുമായ പശ്ചാത്തലം, ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന കെട്ടിട സമുച്ചയം, എല്ലാറ്റിലുമുപരി തികഞ്ഞ ആത്മീയ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന വിശാലമായ കോബൌണ്ടും, പരിസരവും തുടങ്ങി, കുടുംബ മേളക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ ഫെസിലിറ്റി എന്നതും എടുത്തു പറയത്തക്ക സവിശേഷതയാണ്.

മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ശാലേം ടിവിയിലൂടെ ക്രിസ്തുവിന്റെ രക്ഷാകര സുവിശേഷം ലോകമെമ്പാടും ഘോഷിക്കുന്ന പ്രഗല്‍ഭ വാഗ്മിയും, പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ, പാറേക്കര, വെരി.റവ.പൗലോസ് കോര്‍ എപ്പിസ്‌ക്കോപ്പാ സെമിനാറിന്റെ മുഖ്യപ്രഭാഷകനായിരിക്കും.

കുടുംബമേളയുടെ സുഗമമായ നടത്തിപ്പിനായി ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ ദൊ മോര്‍ തീത്തോസിന്റെ മേല്‍ നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിശ്വാസികളേവരും, മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും, ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണവും, പരിശ്രമവും, പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും, അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ സഭാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

പാത്രിയർക്കീസ് ബാവായെ വരവേൽക്കാനൊരുങ്ങി യു കെയിലെ യാക്കോബായ സുറിയാനി സഭാ മക്കൾ

November 23, 2016

ലണ്ടൻ: ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കിസ് ബാവ ഒരാഴ്ച്ച നീളുന്ന ശ്ലൈഹീക സന്ദർശനത്തിനായി നാളെ യുകെ യിൽ എത്തുന്നു. പരിശുദ്ധ പാത്രിയർക്കിസ് ബാവയായി വാഴിക്കപ്പെട്ടതിന് ശേഷം ആദ്യമായി നടത്തുന്ന യുകെ സന്ദർശനമാണിത്. നാളെ ലണ്ടൻ ഹീത്രൂ എയർപോർട്ട് ടെർമിനൽ 3 ഇൽ 10.45ന് എത്തുന്ന പരിശുദ്ധ പിതാവിനെ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുകെ ബിഷപ്പ് അഭിവന്ദ്യ അത്താനാസിയോസ് തോമാ ദാവൂദ് മെത്രാപ്പോലീത്തയുടെയും, മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച് (MSOC) യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ സക്കറിയാസ് മോർ പിലക്സിനോസ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തിൽ യുകെയിൽ ഉള്ള സുറിയാനി സഭാമക്കൾ ഹാർദ്ദവമായി സ്വീകരിക്കും.

നവംബർ 23 മുതൽ 29 വരെ യുകെയിൽ സന്ദർശനം നടത്തുന്ന പരിശുദ്ധ പാത്രിയർക്കിസ് ബാവ 24 ന് വ്യാഴാഴ്ച 1.45 PM ന്,സുറിയാനി ക്രിസ്തിയാനികൾക്കായി പുതുതായി നിർമ്മിച്ച St. തോമസ് ദേവാലയത്തിന്റെ ( 7-11 Armstrong Road, London W3 7JL ) കൂദാശ നടത്തും.

നവംബർ 26 ന് ,രാവിലെ 11 മുതൽ 2 മണിവരെ യുകെയിലെ മലയാളി സമൂഹത്തെ കാണുവാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പരിശുദ്ധ പാത്രിയർക്കിസ് ബാവ പുതുതായി നിർമ്മിച്ച St. തോമസ് ദേവാലയത്തിൽ (Syrian Centre, 7-11 Armstrong Road, London W3 7JL ) സമയം ക്രമീകരിച്ചിട്ടുണ്ട്. അതിനായി എല്ലാ സഭാമക്കളും എത്തിച്ചേരണമെന്ന് യുകെ പാത്രിയാർക്കൽ വികാർ അറിയിച്ചിട്ടുണ്ട് . കൂദാശ ചെയ്ത പുതിയ ദേവാലയത്തിൽ നവംബർ 27 ന് ,പരിശുദ്ധ പാത്രിയാർക്കിസ് ബാവ വിശുദ്ധ കുർബാന അർപ്പിക്കുന്നതായിരിക്കും.

മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ച് (MSOC) യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ സക്കറിയാസ് മോർ പിലക്സിനോസ് മെത്രാപ്പോലീത്താ,പരിശുദ്ധ പാത്രിയാർക്കിസ് ബാവയെ സ്വീകരിക്കുന്നതിനായി യുകെയിൽ എത്തിച്ചേർന്നിട്ടുണ്ട്.

10347537_446606638809393_7009980893740181448_n

ദിലീപ് മെഗാ ഷോയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം രമേഷ് പിഷാരടി നിർവഹിച്ചു

October 28, 2016

ggമലങ്കര അതിഭദ്രാസനം 2017 മെയ് 28 ന് നടത്തുന്ന ദിലീപ് മെഗാ ഷോയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ന്യൂജേഴ്‌സിയിലെ പരാമസിലുള്ള ഫെയർഫീൽഡ് ഇൻ & സ്യൂട്ട്സ് ഹോട്ടലിൽവച്ചു നടന്ന ചടങ്ങിൽ ഭദ്രാസനാധിപൻ അഭി.എൽദോ മോർ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിധ്യത്തിൽ മുൻ കൗൺസിൽ അംഗമായ ശ്രീ ജോയ് ഇട്ടനു നൽകിക്കൊണ്ട് സുപ്രസിദ്ധ സിനിമാതാരവും ടീവി ആംഗറുമായ രമേഷ് പിഷാരടി നിർവഹിച്ചു.കൂടുതൽ വിവരങ്ങൾക്ക് : Rev .Fr .Geevarghese Chalissery 732 272 6966 , Thomas Chandy  973 870 1720,  Joji Kavanal 914 409 5385 , Simi Joseph 973 870 1720
14695372_923128047817781_5090086890349789139_n

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബര്‍ മൂന്നാം തീയതി മുതല്‍ പത്താംതീയതി വരെ.

August 17, 2016

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ഇരുപതാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബർ 3 ശനിയാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 10 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി ആദരപൂർവം നടത്തപ്പെടുന്നു.

സെപ്റ്റംബർ 3 ശനിയാഴ്‌ച വികാരി വന്ദ്യ ഗീവര്ഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുര്‍ബ്ബാനയോടെ ഈ വർഷത്തെ പെരുന്നാൾ ആരംഭിക്കും.
കാലം ചെയ്‌ത പുണ്യശ്ലോകനും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ്‌ പൗലൂസ്‌ ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത്‌ ദു:ഖ്‌റോനോ പെരുന്നാൾ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേർച്ചവിളമ്പോടും കൂടെ നടത്തും. തുടർന്ന് പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ റെവ. ഫാ. സി. എ. തോമസ് (Vicar, St. Joseph SO Knanaya Church, Long Island, NY) വചന ശ്രുശൂഷ നടത്തുന്നതും ആയിരിക്കും.

സെപ്റ്റംബർ 4 ഞായറാഴ്ച ഇടവകയുടെ അസ്സോസിയേറ്റ് വികാരി റെവ.ഫാ. ജെറി ജേക്കബിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 5 മുതൽ 9 വരെ എല്ലാ ദിവസവും സന്ധ്യ നമസ്കാരവും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ഗാനശുശ്രൂഷയും തിരുവചനഘോഷണവും ഉണ്ടായിരിക്കും. പ്രസിദ്ധ സുവിശേഷ പ്രാസംഗികരായ Rev. Fr. Geevarghese Chalissery (Secretary, Malankara Archdiocese & Vicar, St. Mary’s SOC, West Nyack, NY) സെപ്റ്റംബർ അഞ്ചാം തീയതിയും; Rev. Fr. Akash Paul (Vicar, St. James SO Church, Wanaque, NJ) സെപ്റ്റംബർ ആറാം തീയതിയും; Rev. Fr. Abey Mathew (Jt. Secretary, Malankara Archdiocese & Vicar, St. Mary’s SO Church, Mississauga, Canada) സെപ്റ്റംബർ ഏഴ്, എട്ട്‌ തീയതികളിലും; Rev. Fr. Jacob Joseph (Vicar, St. Thomas SO Knanaya Church, Clifton, NJ) സെപ്റ്റംബർ ഒൻപതാം തീയതിയും ധ്യാനത്തിനും വചനശുശ്രൂഷകള്‍ക്കും നേതൃത്വം
നൽകും .വി: ദൈവമാതാവിൻ്റെ പെരുന്നാൾ ദിവസമായ സെപ്റ്റംബർ പത്താം തീയതി രാവിലെ 8:30ന് മലങ്കരയുടെ യാക്കൂബ് ബുർദ്ദാന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായിക്കും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ , ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ്‌, ഈസ്റ്റ് അമേരിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി.ദിവന്നാസിയോസ്‌ മോര്‍ ജോൺ കവാക് എന്നീ പിതാക്കന്മാര്‍ക്ക് ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി സ്വീകരിച്ചതിനു ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും അഭി.പിതാക്കന്മാര്‍ടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, നേര്ച്ച വിളമ്പോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും.

പെരുന്നാള്‍ ഏറ്റം സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക ചെയ്‌തു കഴിഞ്ഞു.

മഹാപരിശുദ്ധയായ ദൈവമാതാവിൻ്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വൈറ്റ് പ്ലെയിൻസ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക്‌ സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Very. Rev. Gheevarughese Chatthatil Corepiscopos – (518) 928-6261 (Vicar & President)
Rev. Fr. Jerry Jacob, M.D. (845) 519-9669 (Associate Vicar)
George Kuzhiyanjal – (914) 886-8158 (Vice President)
Vimal Joy – (914) 979-2025 (Secretary)
Sunil Koshy – (914) 434-4158 (Treasurer)
Bobby Kuriakose (201) 256-1426 (Jt. Secretary)

Notice 2

ssssssssss

©2019 Malankara Daily News.