Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള (97) നിര്യാതനായി

January 12, 2018

Ittan-Pillai-462x680

മൂവാറ്റുപുഴ: ആദ്യ കാലത്തെ പ്രമുഖ ഗവണ്മെന്റ് കോണ്‍‌ട്രാക്ടറും സാമൂഹിക പ്രവര്‍ത്തകനും സഭാ നേതാവുമായ പി.വി. ഇട്ടന്‍ പിള്ള (പാടിയേടത്ത് വര്‍ഗീസ് ഇട്ടന്‍ പിള്ള) ഊരമനയിലെ സ്വവസതിയില്‍ നിര്യാതനായി. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനാണ്. ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ഏലിയാമ്മ പാമ്പാക്കുട കല്ലിടിക്കില്‍ കുടുംബാംഗമായിരുന്നു.

മക്കള്‍: മേരി ഈപ്പന്‍, ഷെവ. ജോര്‍ജ് ഇട്ടന്‍, ജെയിംസ് ഇട്ടന്‍, ജോയി ഇട്ടന്‍ (ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡെയ്‌സി പോള്‍ (എല്ലാവരും ന്യൂയോര്‍ക്ക് വെസ്റ്റ്ചെസ്റ്ററില്‍ താമസിക്കുന്നു).

മരുമക്കള്‍: വെരി റവ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍.

13 കൊച്ചു മക്കളും അവരുടെ ആറു മക്കളും ഉണ്ട്.

സംസ്‌കാരം ജനുവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ പള്ളിയില്‍.

വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി പുനഃസമര്‍പ്പണവും, കൂദാശയും

November 3, 2017

ST

 

ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ടതും നവീകരണം പൂര്‍ത്തിയായതുമായ  വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ പുനഃസമര്‍പ്പണവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ  ദശാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും നവംബര്‍ 4, 5 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും നേതൃത്വത്തിലും നടത്തും.

കര്‍ത്തൃ സഹോദരനും ഓര്‍ശ്ലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനുമായ മോര്‍ യാക്കോബ് സ്ലീഹായുടെ പുണ്യ നാമത്തില്‍ 2007 സെപ്റ്റംബര്‍ 15ാം തീയതിയാണ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി പ്രഥമ ബലിയര്‍പ്പിച്ച് ഈ ദേവാലയം സമാരംഭിച്ചത്. 2007 മുതല്‍ 2017 വരെ ന്യൂജേഴ്‌സിയിലെ ലിവിംഗ്സ്റ്റണിലാണ് ഈ ഇടവക പ്രവര്‍ത്തിച്ചു വന്നത്. 2014 ല്‍ സ്വന്തമായ ഒരു ദൈവാലയം എന്ന ഇടവകാംഗങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകുവാന്‍ ദൈവം അവസരമൊരുക്കി. ന്യൂജേഴ്‌സിയിലെ വാണാക്യു എന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് സെന്റ് ജെയിംസ് ദേവാലയം സ്വന്തമായ ആരാധനാലയം കണ്ടെത്തിയത്.

2014 ജൂണ്‍ 20,21 തീയതികളിലായി പുതിയ ആരാധനാലയത്തിന്റെ കൂദാശ അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു. 2016ല്‍ ഇടവകയുടെ കടബാധ്യതകള്‍ തീര്‍ത്തു. ദേവാലയത്തിന്റെ കേടുപാടുകളും പരിമിതികളും തീര്‍ക്കുക എന്ന ഇടവകാംഗങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ 2017ല്‍ കഴിഞ്ഞു. പുതുക്കിയ ദേവാലയത്തിന്റെ കൂദാശാ ചടങ്ങുകള്‍ നവംബര്‍ 4 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും ബഹുമാനപ്പെട്ട വൈദികരുടെ സഹകാര്‍മ്മികത്വത്തിലും വിശ്വാസികളുടെ സാന്നിധ്യത്തിലും നടത്തപ്പെടും. ഇതോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇടവക മെത്രാപോലിത്ത തിരുമേനി നിര്‍വഹിക്കും. ഡിന്നറോടെ ശനിയാഴ്ചത്തെ പരിപാടികള്‍ അവസാനിക്കും. ഞായറാഴ്ച രാവിലെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ചു 9:30ന് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, 11:45 ന് സ്‌നേഹവിരുന്നും നടത്തപ്പെടും. അനുഗ്രഹീതമായ ശുശ്രൂഷകളിലും മറ്റു പരിപാടികളിലും സംബന്ധിക്കുവാന്‍ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജെറി ജേക്കബ്ബ് (വികാരി) 845 519 9669, സിമി ജോസഫ് (വൈസ് പ്രസിഡന്റ്) 973 870 1720, ആദര്‍ശ് പോള്‍ (സെക്രട്ടറി) 973 462 5782, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 201 218 7573.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

റെവ.ഫാ. രാജന്‍ പീറ്ററിന്റെ പ്രിയ മാതാവ് മറിയാമ്മ പീറ്റര്‍ ( 84 വയസ്സ് ) നിര്യാതയായി

April 15, 2017

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ന്യൂയോര്‍ക്ക്) പ്രിയ മാതാവും, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ സുവിശേഷ പ്രാസംഗീകനുമായ റവ.ഫാ പീറ്റര്‍ കൈപ്പിള്ളികുഴിയിലിന്റെ സഹധര്‍മ്മിണിയുമായ മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി.
സംസ്കാരം ഏപ്രില്‍ 20-നു വ്യാഴാഴ്ച മാതൃഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.

റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്റ്റാറ്റന്‍ഐലന്റ്, സെന്റ് പീറ്റേഴ്‌സ്- സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാസപ്പെക്വവ, ന്യൂയോര്‍ക്ക്), അഡ്വ. പോള്‍ പീറ്റര്‍ (എറണാകുളം ഹൈക്കോടതി), പരേതനായ അഡ്വ. ബാബു പീറ്റര്‍ എന്നിവരാണ് മക്കള്‍. പരേത കോലഞ്ചേരി പാണ്ടാലില്‍ കുടുംബാംഗമാണ്. സോഫി രാജന്‍ (ന്യൂയോര്‍ക്ക്), ജയ്‌മോള്‍ എന്നിവര്‍ ജാമാതാക്കളും, സഞ്ജു രാജന്‍, രേഷ്മ രാജന്‍, അഭി, യാക്കോബ്, വിശാല്‍, വിഷ്മി എന്നിവര്‍ കൊച്ചുമക്കളുമാണ്. ജോണ്‍ ഏലിയാസ് (ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി) പരേതയുടെ സഹോദരീപുത്രനാണ്. പരേതനായ ജേക്കബ്, ഐസക് (കോലഞ്ചേരി), അന്നമ്മ (വെട്ടിത്തറ), ഏലിയാമ്മ (കൂത്താട്ടുകുളം), സാറാക്കുട്ടി (വേങ്ങൂര്‍) എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Rev. Fr. Rajan Peter – (718) 612-9549 , (718) 761-5267

4455

St Ignatious Malankara Jacobite Syriac Christian Cathedral English Chapel Consecration led by His Eminence Mor Titus Yeldho on May 6th

April 14, 2017

ഡെന്‍വര്‍ സെന്റ് മേരീസ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തില്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവ ഖേദം രേഖപ്പെടുത്തി

April 14, 2017

ഡെന്‍വര്‍: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലുള്‍പ്പെട്ട ഡെന്‍വര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയം ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ കത്തി നശിക്കുകയും, വികാരി റവ.ഫാ. എല്‍ദോ പൈലിക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു.

അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ഇടവകയ്ക്കു നേരിട്ട ദാരുണ സംഭവത്തില്‍ ഇവടവകയുടെ ദുഖത്തോടൊപ്പം പങ്കുചേരുകയും, ഹാശാ ആഴ്ചയുടേതായ ശുശ്രൂഷകള്‍ മുടക്കംകൂടാതെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സഭാംഗങ്ങള്‍ ഇടവകയുടെ പുനരുദ്ധാരണത്തിനും, ആരാധന ഭംഗംവരാതെ നടത്തുന്നതിനുമായി പ്രാര്‍ത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നു അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.

ഇടവകയുടെ പുനരുദ്ധാനത്തിനും സുഗമമായ നടത്തിപ്പിനുമായി ഭാദ്രാസന കൗണ്‍സിലിന്റേതായ സര്‍വ്വ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി അറിയിച്ചു. കോപ്റ്റിക് ചര്‍ച്ച്, മാറോനൈറ്റ് ചര്‍ച്ച്, കാത്തലിക് ചര്‍ച്ച്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പോള്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് എന്നിങ്ങനെയുള്ള വിവിധ സഹോദര ദേവാലയങ്ങളും, വിശ്വാസികളും, വി. ആരാധന പുനരാരംഭിക്കുന്നതിന് ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും അറിയിക്കുകയുണ്ടായി. ഡെന്‍വര്‍ ഹോറേബ് മാര്‍ത്തോമന്‍ ചര്‍ച്ചില്‍ വച്ചു ദുഖവെള്ളിയാഴ്ച, ഈസ്റ്റര്‍ ദിവസങ്ങളിലെ ശുശ്രൂഷകള്‍ നടത്തുന്നതാണെന്നു വികാരി റവ.ഫാ. എല്‍ദോ പൈലി അറിയിച്ചു. ഇടവകയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുറന്ന മനസ്സോടെ സഹായ ഹസ്തവുമായി എത്തിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും വികാരി അറിയിച്ചു. വികാരിയുടേയും, ഷാജി കൂറുള്ളില്‍ (വൈസ് പ്രസിഡന്റ്), ജോണ്‍ വട്ടപ്പിള്ളില്‍ (സെക്രട്ടറി), മനോജ് ചാക്കോ (ട്രഷറര്‍) എന്നിവരുടേയും നേതൃത്വത്തില്‍ പള്ളി ഭരണസമിതി വി. ആരാധന മുടക്കംകൂടാതെ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

church - 122churchchurch - 2

Rev. Fr. Eldhose P P_0

ടെക്സാസ് ഹ്യൂസ്റ്റന്‍ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

April 2, 2017

ടെക്സാസ് ഹ്യൂസ്റ്റന്‍ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്  ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ കാണുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

holy_9038c

 

17522961_728635360640878_3943636678068738268_n

ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച

December 8, 2016

newsimg1_53281312

ന്യൂയോര്‍ക്ക്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ സീനിയര്‍ വൈദീകനും പാസ്റ്ററല്‍ കെയര്‍ സര്‍വീസ് ഡയറക്ടറുമായ വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണി ബസ്കിമോ- ഡോ. ആനി കടവില്‍ (84) ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഡിസംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച 5 മുതല്‍ 9 വരെ പൊതുദര്‍ശനവും ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. അമേരിക്കയിലെ ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.

ഡോ.ജോണ്‍ കടവില്‍ (ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) പുത്രനും, എലിസബത്ത് കടവില്‍ (എഫ്.ഡി.എ) ജാമാതാവുമാണ്. ജോഷ്വ, റേച്ചല്‍, റിബേക്ക എന്നിവര്‍ കൊച്ചുമക്കളാണ് (എല്ലാവരും ബാള്‍ട്ടിമോര്‍, എം.ഡി)

കോട്ടയം പാറത്തോട് കണ്ണന്താനം കുടുംബാംഗമാണ് പരേത. പരേതരായ കെ.ഒ. തോമസിന്റേയും അന്നമ്മയുടേയും പുത്രിയാണ്. പരേതരായ കെ.ടി. ജോസഫ്, കെ.ടി. തോമസ്, കെ.ടി. മാത്യു എന്നിവര്‍ സഹോദരന്മാരും പരേതരായ തെയ്യാമ്മ ജോണ്‍ (കരിങ്ങണാമറ്റം), ചിന്നമ്മ ബേബി (ചിറത്തിലാട്ട്) എന്നിവരും മറിയാമ്മ കുര്യാക്കോസ് (ചെന്നിക്കര, കോട്ടയം) സഹോദരമാരുമാണ്.

ആതുരസേവന രംഗത്തും, ആത്മീയ പ്രസ്ഥാനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ആനി കടവില്‍. കോട്ടയം കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നും പ്രശസ്തമായ നിലയില്‍ പഠനം പൂര്‍ത്തീകരിച്ചശേഷം കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പാറത്തോട്ടില്‍ ശാലേം ഹോമിയോ ക്ലിനിക്ക് സ്ഥാപിച്ച് ആതുര ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. അശരണര്‍ക്ക് എന്നും ആശാകേന്ദ്രമായിരുന്നു ശാലേം ഹോമിയോ ക്ലിനിക്ക്. പിന്നീട് അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ എത്തി ആതുര ശുശ്രൂഷാരംഗത്ത് ഉന്നത പഠനവും സേവനവും നടത്തി. കേരള ക്രിസ്ത്യന്‍ ഹോമിയോ അസോസിയേഷന്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആത്മീയ സംഘടനാ പ്രവര്‍ത്തനങ്ങളിലും ചാരിറ്റി സംരംഭങ്ങളിലും ഏറെ സജീവമായിരുന്നു. അഖില മലങ്കര മാര്‍ത്തമറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാറത്തോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വികാരിയും, പിന്നീട് കോട്ടയം ഭദ്രാസനാധിപനും ആയിരുന്ന കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ അനുഗ്രഹാശീര്‍വാദത്തോടെ മാര്‍ത്തമറിയം വനിതാ സമാജത്തിന് പുതിയ ദിശാബോധവും ആത്മീക വളര്‍ച്ചയും ലഭിക്കുവാന്‍ ഏറെ പരിശ്രമിച്ച വ്യക്തിത്വമായിരുന്നു ഡോ. ആനി കടവില്‍.

അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ പ്രാരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി തവണ ഭദ്രാസന സെക്രട്ടറി, വൈദീക സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങും പിന്തുണയും നല്‍കിയിരുന്ന ആനി കൊച്ചമ്മ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് സ്വന്തമായി ദേവാലയം നേടിയെടുക്കുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടുമാസമായി ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലില്‍ (ബാള്‍ട്ടിമോര്‍) ചികിത്സയിലായിരുന്നു. ഭവനത്തില്‍ മടങ്ങിയെത്തി രോഗികളുടെ വിശുദ്ധ തൈലാഭിഷേകം സ്വീകരിച്ചശേഷമാണ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചത്.

മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പരേതയുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. ദൈവാശ്രയത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ആതുരശുശ്രൂഷയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡോ. ആനി കടവില്‍ എന്നു മെത്രാപ്പോലീത്ത അനുസ്മരിച്ചു. ആര്‍ച്ച് ഡയോസിസ് സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, ക്ലേര്‍ജി സെക്രട്ടറി വെരി റവ. ബോബി ജോസഫ് കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന ട്രഷറര്‍ ചാണ്ടി തോമസ് സി.പി.എ, ജോയിന്റ് ട്രഷറര്‍ സിമി ജോസഫ് എന്നിവരും അനുശോചിച്ചു.

പരേതയോടുള്ള ആദരസൂചകമായി പാറത്തോട് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, പാറത്തോട് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, തൃക്കോതമംഗലം സെന്റ് മേരീസ് ബേത്‌ലഹേം പള്ളി എന്നിവയുടെ സംയുക്ത സഹകരണത്താല്‍ ഞായറാഴ്ച പാറത്തോട് ശാലേം കുടുംബ ഭവനത്തില്‍ പ്രത്യേക അനുസ്മരണ ശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.

Venue and Address

Wake Service:
Friday, December 09,- 5 pm- 9 pm.

Funeral Service
Saturday , December 10,- 10 am to 1 pm.
@Church of Resurrection 3175 Paulskirk Drive, Ellicott city, MD 21042.

( News by Biju Cherian  – New York)

ഷെവ .ബിബി എബ്രഹാമിന്റെ മാതാവ്‌ റെയ്ച്ചെല്‍ എബ്രഹാം നിര്യാതയായി

June 18, 2016

Mrs. Rachel Abraham (80) mother of  Chev. Bibby Abraham Kadavumbhagom (Chief Editor of Viswasasamrakshakan, Fortnightly publication of Jacobite Syrian Christian) passed away . Funeral will be held on 19th June (Sunday) afternoon at St. George Jacobite Syrian Orthodox Church, Nedumav. We extend our deepest condolences to the bereaved family and pray for the departed  soul.

Kadavumbhagom

പോത്താനിക്കാട് വണ്ടാനത്ത് വി.വി യോഹന്നാന്‍ (78) നിര്യാതനായി

June 14, 2016

പോത്താനിക്കാട്: വണ്ടാനത്ത് വി.വി യോഹന്നാന്‍ (78) ജൂണ്‍ 12 ന് നിര്യാതനായി . ഭാര്യ മറിയകുട്ടി വാളകം മുണ്ടക്കല്‍ കുടുംബാംഗമാണ്

മക്കള്‍: അല്ലി ബെന്നി ( St. Mary’s Jacobite Syriac Orthodox Church of White Plains. New York), റവ .ഫാദര്‍ എല്‍ദോ ജോണ്‍ ( Vicar St. Mary’s Cathedral Church , Bangalore), ഷെല്ലി ജിജി .

മരുമക്കള്‍: ബെന്നി ഐപ്­ (ന്യൂയോര്‍ക്ക്­), സൗമ്യാ എല്‍ദോ , ജിജി മാത്യു.

ശുശ്രുഷകള്‍ ജൂണ്‍ 14 ന് സ്വഭവനത്തില്‍ 2.30 ന് ആരംഭിച്ചതിനു ശേഷം സംസ്ക്കാരം Pothanicad St Mary’s Jacobite Syrian Church­ ല്‍ നടത്തുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്: ( ഇന്ത്യ ) 91 7356109471, 91 73561095493.benny

നിര്യാതനായി

April 2, 2016

2

നിര്യാതനായി : അങ്കമാലി കിടങ്ങൂര്‍ പരേതനായ ചാക്കുണ്ണിയുടെ മകന്‍ അക്കനത്ത്‌ പ്ലാക്കല്‍ ജോസ് (70) വയസ് നിര്യാതനായി. ശവസംസ്കാര ശുശ്രുഷകള്‍ ഏപ്രില്‍ 3 ന് ഞായര്‍ ഉച്ചകഴിഞ്ഞ് (3 മണിക്ക്) കിടങ്ങൂര്‍ ഉണ്ണി മശിഹ റോമന്‍ കാത്തലിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടത്തപ്പെടും. ഭാര്യ ഏലിക്കുട്ടി ,മക്കള്‍ ഷൈജി (USA),ഷൈമോള്‍ ,മരുമക്കള്‍: ബാബു തുമ്പയില്‍ (Malankara TV USA), ബിജു വറുഗീസ്‌,
സഹോദരങ്ങള്‍: വറുഗീസ്, ഫാദര്‍ ദേവരാജ്, ഫാദര്‍ പീറ്റര്‍ (USA), ആന്റോ, മറിയം, സിസ്റ്റര്‍ പൗളി.

സുനില്‍ മഞ്ഞിനിക്കരയുടെ മാതാവ് മങ്ങാട്ടേത്ത് കുഞ്ഞുഞ്ഞുമ്മ കോശി നിര്യാതയായി

March 21, 2016

Sunil Motherപത്തനംതിട്ട: മഞ്ഞിനിക്കര മങ്ങാട്ടേത്ത് ശ്രീമതി. കുഞ്ഞുഞ്ഞുമ്മ കോശി (71), മാര്‍ച്ച്‌ 20 ഞായറാഴ്ച നിര്യാതനായി.പരേതനായ ശ്രീ കോശി തങ്കച്ചന്റെ ഭാര്യയാണ് . സംസ്ക്കാരം പിന്നാലെ മഞ്ഞിനിക്കര സെന്റ്‌ സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മക്കള്‍ : വൈറ്റ് പ്ലെയിന്‍സ് (New York) സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയില്‍ സുനില്‍ മഞ്ഞിനിക്കര (മലങ്കര TV ) & ലത, സുജു & ബീന, ആഷ്‌ലി & റെനി തോമസ്‌. കൊച്ചുമക്കള്‍ : ടിനു, ഹെലന്‍ , റയന്‍ , ഈസ്സാ.

©2019 Malankara Daily News.